Blog

അന്തിമ സ്ഥാനാര്‍ഥികൾ: പട്ടിക തിങ്കളാഴ്ച

കോഴിക്കോട് >> തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 23 ഉച്ചകഴിഞ്ഞ് മൂന്നിന് അവസാനിക്കും. അതിനുശേഷം മത്സര രംഗത്ത് തുടരുന്നവര്‍ക്ക് ചിഹ്നം അനുവദിച്ച് അന്തിമ സ്ഥാനാര്‍ഥി പട്ടിക വരണാധികാരികളുടെ ഓഫീസുകളിലും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കും. …

Read More

പാഴ് കുപ്പികളെല്ലാം ഈ വർണ്ണ രാജിയിൽ…

newട@iritty കൊറോണക്കാലത്തെ ഓരോ ദിനവും പാഴാക്കിക്കളയാതെ പാഴാക്കികളയുന്ന കുപ്പികളിൽ വിസ്മയമൊരുക്കി യുവ കലാകാരി കോവിഡ് ദിനങ്ങളെ നിറമണിയിച്ചു. എടക്കാനം പാലാപറമ്പിലെ ” ശ്രീ നാരായണ നിവാസിൽ ” പി. നന്ദനയാണ് പാഴ്ക്കുപ്പിയിൽ വർണ്ണ വിസ്മയങ്ങളൊരുക്കി കരവിരുതിലുടെ ചിത്രകലയുടെ കാൻവാസാക്കി പാഴ് കുപ്പി …

Read More

മനുഷ്യന്‍ കൊവിഡിനെയും മെരുക്കും, ‘റിമെഡൈവിര്‍’ രക്ഷകനാകുമോ? ലോകം കാത്തിരിക്കുന്നു

online desk കൊവിഡ് 19 വൈറസ് നിരായുധരായ മനുഷ്യകുലത്തെ കൊന്നൊടുക്കുമ്പോള്‍ അങ്ങ് അമേരിക്കയില്‍ നിന്നും മനുഷ്യരാശിക്ക് ഒരു തരി വെളിച്ചം തെളിയുന്നു. കൊവിഡില്‍ നിന്നും ആശ്വാസമായി ഹൈഡ്രോക്്‌സി ക്ലോറോക്യുന്‍ ഒരു പരിധി വരെ ആയുധമായി ഉപയോഗിക്കുന്നതിനിടയിലാണ് മഹാമാരിക്കെതിരെ പോരാടാന്‍ ഗിലെയാഡ് സയന്‍സസിന്റെ …

Read More

കൊവിഡ്: കേന്ദ്ര മുന്നറിയിപ്പ് , ‘ഹൈഡ്രോക്സി ക്ലോറോക്വിൻ’ ഹൃദ് രോഗികൾക്ക് വേണ്ട

ന്യൂഡെൽഹി : കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് ആശുപത്രികളിൽ ഹൈഡ്രോക്സി ക്ലോറോമിൻ ഉപയോഗികുന്നതിന് കൊവിഡ് സുരക്ഷാ കേന്ദ്രസമിതിയുടെ കർശന മുന്നറിയിപ്പ്. ഡോക്‌ടറുടെ പരിശോധനകുറിപ്പു പ്രകാരമേ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാൻ പാടുള്ളുവെന്നും ഹുദയസംബന്ധമായ പ്രശ്‌നമുള്ളവർക്കും ഹൃദ്‌രോഗമുള്ളവർക്കും ഈ മരുന്ന്‌ ഹാനികരമാണെന്നും സമിതി വിലയിരുത്തി. …

Read More

മസ്ക്കുകൾ സൗജന്യമായി നിർമ്മിച്ച് വീട്ടമ്മ മാതൃകയാകുന്നു

ഇരിട്ടി: കൊവിഡ് 19 എന്ന മഹാമാരിയെപ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിപത്തിന്റെ കണ്ണിയറുക്കാൻ സൗജന്യമായി മാസ്ക്ക് നിർമ്മിച്ച് നൽകി ആദിവാസി വീട്ടമ്മ മാതൃകയാവുന്നു. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കി താമസക്കാരിയായ പി.കെ.ശ്രുതിയെന്ന വീട്ടമ്മയാണ് കൊറോണ വൈറസ് പ്രതിരോധത്തിന് സഹായകരമായ രീതിയിൽ …

Read More

ലോക്ക് ഡൗൺ തുടരണം; ഐ.എം.എ

കെവിഡ് വ്യാപനം തടഞ്ഞത് നിലനിർത്താൻ 21 ദിവസം തുടരണം തിരുവനന്തപുരം; കൊവിഡ് 19 രോ​ഗം പടർന്ന് പിടിക്കുന്നത് നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗൺ പദ്ധതി ഇപ്പോഴത്തെ കാലാവധിക്ക് ശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ …

Read More

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ് 19, കോഴിക്കോട് 5

തിരുവനന്തപുരം: കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ …

Read More

ചികിത്സാ സൗകര്യമില്ല; കാസർകോട് ഒരാൾ കൂടി മരിച്ചു, ചികിത്സ കിട്ടാതെ മരണം 8

കാസര്‍കോട്: കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായ ഇദ്ദേഹം കഴിഞ്ഞ കുറെ നാളായി ചികിത്സയിലായിരുന്നു. കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമത്തിലാണ് മരിച്ച രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് വെറും …

Read More

‘മെട്രോ മെഡി’ൽ ഓൺലൈൻ ഒ.പി: വീട്ടിലിരുന്നും രോഗം ഡോക്ടറുമായി പങ്കുവയ്ക്കാം

കോഴിക്കോട്: മെട്രോമെഡ് ഇൻ്റെർനാഷണൽ കാർഡിയാക്ക് സെൻ്ററിൽ സൗജന്യ ഓൺലൈൻ ഒ.പി. കൺസൾട്ടേഷൻ സെൻ്റർ പ്രവർത്തനം തുടങ്ങി. ആശുപത്രിയുമായി ബന്ധപ്പെട്ട രോഗികൾക്ക് ഡോക്ടറുമായി തടസമില്ലാതെ രോഗവിവരങ്ങളുമായി ബന്ധപ്പെടാൻ ഇതുവഴി സൗകര്യമാണ്. ഓൺലൈൻ വഴി ഡോക്ടറുടെ സേവനം ആവശ്യമുള്ളവർ മെട്രോമെഡ് ആശുപത്രി നമ്പറായ 0495 …

Read More

‘ മാസ്‌ക്ക് ‘ നിത്യോപയോഗമാക്കാം, നമുക്ക്  ജീവിക്കാം ആഹ്ലാദത്തോടെ

കോഴിക്കോട് : കേരളം ഇനി നിത്യോപയോഗ വസ്തുക്കളില്‍ മുഖാവരണം (മാസ്‌ക്ക്) നിര്‍ബന്ധമായി കരുതേണ്ടിവരുന്ന ഒരു കാലഘട്ടമാണ് മുന്നിലുള്ളത്.    അതിനുള്ള ആദ്യ സൂചനയായാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കിയത്. മലയാളിയെ സംബന്ധിച്ച് ഇത് ഉപയോഗിക്കുന്നതൊരു വെല്ലുവിളിയായിരിക്കാന്‍ ഇടയില്ല. കാരണം ഏതൊരു …

Read More

റാപ്പിഡ് കിറ്റുകള്‍ കേരളത്തിന് കിട്ടി

തിരുവനന്തപുരം: കൊവിഡ് 19 വൈറസ്് രോഗബാധ വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആര്‍റ്റി പിസിആര്‍ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ആയിരം കിറ്റുകളാണ് ആദ്യ ഘട്ടത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കിറ്റുകള്‍ കൈമാറി. റാപ്പിഡ് കിറ്റുപയോഗിക്കുന്നതു വഴി കോവിഡ് …

Read More

ഫയർഫോഴ്സിന് തീ അണക്കൽ മാത്രമല്ല ജോലി, ഓടും തീവേഗത്തില്‍ മരുന്നുമായി

കൊച്ചി: ആവശ്യമരുന്നു കിട്ടാന്‍ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂര്‍ ചുങ്കത്തറയിലുള്ള വൃദ്ധ ദമ്പതികള്‍….. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ കൊറോണക്കാലത്തെ സേവനത്തെക്കുറിച്ചറിയുന്നത്. ഉടന്‍ 101 ല്‍ വിളിച്ചു… എറണാകുളം ഗാന്ധിനഗര്‍ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാള്‍ അറിയിച്ചു… രാവിലെ …

Read More

ഹോട്ട് സ്‌പോട്ടിൽ മലബാറിൽ നാല് ജില്ലകൾ ; അതീവ ജാഗ്രത ആവശ്യം- മുഖ്യമന്ത്രി

കോഴിക്കോട്: കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഏഴ് ജില്ലകൾ ഹോട്ട്സ്പോട്ട് ജില്ലകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മലബാറിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളും തൃശൂർ, എറണാകുളം, തിരുവനന്തപുരവും ഉൾപ്പെടും. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …

Read More

നിസാമുദ്ദീന്‍ സമ്മേളനം: മലപ്പുറത്ത് 23 പേർ കൊവിഡ് നിരീക്ഷണത്തില്‍

മലപ്പുറം: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡെല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ …

Read More

കൊവിഡ് 19: ഡോക്ടർക്ക് ഇനി ഓൺലൈനിൽ കുറിപ്പടി നൽകാം

കോഴിക്കോട്: കൊവിഡ്19 മൂലം രാജ്യത്തുണ്ടായ നിയന്ത്രണങ്ങൾ കാരണം അത്യാവശ്യ ചികിത്സ ആവശ്യമുള്ള രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കാൻ Online ആയി മരുന്നിന് കുറിപ്പടി എഴുതുവാൻ രജിസ്ട്രേഡ് ഡോക്ടർമാർക്ക് അനുമതി. ഇതുമായി ബന്ധപ്പെട്ട് മാർച്ച് 31ന് ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിക്കൽ …

Read More

മദ്യാസക്തി: മദ്യം നൽകാൻ എക്സൈസിന് ഉത്തരവ്, എവിടുന്ന് നൽകുമെന്ന് ആശങ്ക; വന്നവരെ മടക്കി

ഡോക്ടർ ബോധ്യപ്പെട്ട് മാത്രമേ രേഖ നൽകാവൂ എന്ന് സൂചന കൊച്ചി: ലോക്ക് ഡൗൺ കാലത്ത് മദ്യാസക്തിയുള്ളവർക്ക് ഗുരുതരാവസ്ഥയിൽ ഡോക്ടറുടെ കുറിപ്പോടെ മദ്യം എക്സൈസിന് നൽകാമെന്ന ഉത്തരവ് എക്സൈസ് ഓഫീസുകൾക്ക് ലഭിച്ചു. എന്നാൽ എവിടുന്ന് മദ്യം നൽകുമെന്ന ആശങ്ക ബാക്കി. ഡോക്ടറുടെ കുറിപ്പോടെ …

Read More

കോവിഡ് 19 : രോഗം വന്ന്മരിച്ച ആളുമായി സമ്പര്‍ക്കം : ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ …

Read More

വ്യാപാരികൾക്ക് സന്തോഷ വാർത്ത നിശ്ചിത സമയ പരിധിക്ക് മുമ്പ് കട തുറക്കാനും പൂട്ടാനും സമയം എടുക്കാം പൊലീസ് തടയരുത് -ഡി ജി പി

തിരുവനന്തപുരം: കാസർകോട് ഒഴികെയുള്ള സ്ഥലങ്ങളിൽ അടച്ചുപൂട്ടലിന്റെ പരിധിയിൽ വരാത്ത കടകളും മറ്റും രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. അതിനു മുന്നോടിയായി കട വൃത്തിയാക്കുന്നതിനും മറ്റുമായി ജീവനക്കാർ ഏഴുമണിക്കുമുൻപു തന്നെ എത്തുന്നതും, അതുപോലെതന്നെ, വൈകിട്ട് അഞ്ചു മണിക്ക് …

Read More

മദ്യാസക്തി: ശാരീരിക ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മദ്യം ലഭ്യമാക്കും

തിരുവനന്തപുരം : ലോക് ഡൗണ്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മദ്യവില്‍പ്പന നിലച്ച സാഹചര്യത്തില്‍ മദ്യാസക്തി ലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മദ്യം ലഭ്യമാക്കാന്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read More

കോഴിക്കോട് വൻ മയക്ക് മരുന്ന് വേട്ട; കാൽ കോടി രൂപയുടെ ചരസ് പിടികൂടി

കോഴിക്കോട് >> അന്താരാഷ്ട്ര വിപണയിൽ കാൽ കോടി രൂപ വിലമതിക്കുന്ന ചരസുമായി കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീർ മകൻ മുഹമ്മദ് റഷീബിനെ (34)സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് പിടികൂടി. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സ്ക്വാഡ് തലവനായ എക്‌സൈസ് …

Read More

ആസ്റ്റര്‍ വയനാട്: പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റർ ഒരുങ്ങി

കല്‍പറ്റ >>കോവിഡ് രോഗമുക്തി നേടിയതിന് ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയില്‍ ആദ്യമായി ആസ്റ്റര്‍ വയനാട് പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററില്‍ ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും …

Read More

വോട്ടർമാർക്കും രാഷ്ട്രീയ നേതാക്കൾക്കും മുന്നറിയിപ്പ്

മലപ്പുറം >> പ്രചാരണ സമയം അവസാനിച്ച ശേഷം വോട്ടെടുപ്പ് ദിവസം വരെ രാഷ്ട്രീയ ഭാരവാഹികള്‍ക്ക് മണ്ഡലത്തില്‍ തങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രചാരണ സമയം അവസാനിച്ച ശേഷം മണ്ഡലത്തിന് പുറത്ത് നിന്ന് പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും മണ്ഡലം വിട്ട് പോകേണ്ടതാണ്. എന്നാല്‍ …

Read More

സ്ഥാനാർത്ഥിക്ക് വിളംബരം നടത്താന്‍ അനുമതി

മലപ്പുറം >> സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം അവരുടെ സന്ദേശം     ദൃശ്യ, ശ്രാവ്യ മാദ്ധ്യമങ്ങള്‍, ബി. എസ്. എന്‍. എല്‍ തുടങ്ങിയവയിലൂടെ നല്‍കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി ഉത്തരവായി. …

Read More

ബുറേവി: അഞ്ച് ജില്ലകളിൽ പൊതു അവധി

കോഴിക്കോട് >> ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ ഡിസംബർ 4ന് പൊതു അവധി പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്കാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണം, …

Read More

തെരഞ്ഞെടുപ്പ് : 60 കഴിഞ്ഞവർക്ക് ആശങ്ക

കോഴിക്കോട് >> കോവിഡ് പശ്ചാത്തലത്തിൽ ശാരീരിക പ്രശ്നങ്ങളുള്ള 60 കഴിഞ്ഞവർക്ക് വോട്ട് ചെയ്യാനാകുമോ എന്ന് ആശങ്ക. നിലവിൽ 60 കഴിഞ്ഞവർ ശാരീരിക അസ്വസ്ഥതകൾ ഉള്ളവരാണെങ്കിൽ സാമൂഹ്യ ഇടപെടലുകൾക്ക് കർശന നിയന്ത്രണമുണ്ട്. ഇത്തരക്കാർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് സർക്കാറും ആരോഗ്യവകുപ്പും മുന്നറിയിപ്പു …

Read More

സ്വകാര്യ ബസുകള്‍ക്ക് ഏതു റൂട്ടിലും സര്‍വീസ് നടത്താമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

കോഴിക്കോട് >> വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സര്‍വീസ് നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച ഉന്നതതലയോഗം ചേരും. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ …

Read More

സ്വകാര്യ ബസുകൾ ഏതു ദീർഘദൂര റൂട്ടിലും ഓടിക്കാം

കൊച്ചി >> വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാൻ അനുമതിനൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിനൊപ്പമാണിത്. കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. ഓൺലൈനിൽ …

Read More

ന്യൂനമര്‍ദ്ദം: ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണം

കോഴിക്കോട് >> ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തിലെ തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍, പ്രകൃതിക്ഷോഭത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തില്‍, ഭീഷണി ഒഴിയുന്നതുവരെ ശബരിമല തീര്‍ത്ഥാടനം മാറ്റിവെക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ്ണമായും …

Read More

കൊവിഡ് വാക്സിന് വ്യാപക ഉപയോഗ അനുമതിയായി

ഫൈസറിന് ഇംഗ്ലണ്ടിൻ്റെപച്ചക്കൊടി വിദേശം:ഫൈസർ ബയോഎൻടെക്ക് വാക്സിൻ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി യുകെ. നോവൽ കൊറോണ വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്സിൻ പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന് മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ടസ് റെഗുലേറ്ററി ഏജൻസി …

Read More