ഞായറാഴ്ച കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു; അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാം

കോഴിക്കോട് >> കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്ചയും കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചു.

അത്യാവശ്യത്തിനല്ലാതെ പൊതു ജനം പുറത്തിറങ്ങുന്നത് വിലക്കി. അവശ്യവസ്തുക്കളുടെ വിൽപ്പന സ്ഥാപനങ്ങളും കടകളും മാത്രം തുറക്കും. രാത്രി ഏഴു മണിക്ക് അടക്കണം.

കൂടിച്ചേരലുകളിൽ അഞ്ച് പേർ മാത്രമെ പാടുള്ളൂ. ആരോഗ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിക്കും. വിനോദ മേഖല അടഞ്ഞു കിടക്കും. എന്നാൽ പൊതുഗതാഗതം ഉണ്ടാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു