കോവിഡ് : സോഷ്യൽ മീഡിയയിൽ വ്യാജ വിവര സന്ദേശങ്ങൾ

report: aswathi mannan
കോഴിക്കോട് >> സംസ്ഥാനത്ത് കോവിഡ് രണ്ടാം വരവ് ആശങ്കപ്പെടുത്തി വർധിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയകളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലനിൽക്കുന്നു.

രോഗവ്യാപനം തടയാൻ ആരോഗ്യ വകുപ്പും സർക്കാരും കൃത്യമായ ജാഗ്രതാ നിർദ്ദേശം ദൃശ്യ-അച്ചടി, ഡിജിറ്റൽ മാദ്ധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കുന്നുണ്ടെങ്കിലും പ്രാദേശിക മേഖലയിലാണ് ഇത്തരം വ്യാജ വാർത്തകൾ പ്രാദേശിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്.

സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടെന്ന രീതിയിലാണ് വ്യാജ സന്ദേശം പ്രചരിച്ചത്. കോവിഡ് വ്യാപനം കൂടിയ മേഖലയിൽ കണ്ടെയ്മെൻറ് സോണ്ടും 144 മാണ് നിലവിൽ പ്രഖ്യാപിച്ചത്. കൂടാതെ ചില നിബന്ധനകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

ചടങ്ങുകളിൽ ഒരേ സമയം
പങ്കെടുക്കാവുന്നവരുടെ എണ്ണം
50 ആയി നിജപ്പെടുത്തി.
കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ വിധ ചടങ്ങുകളിലും ഒരേ സമയം പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി. ഹാളിനകത്ത് നടക്കുന്ന ചടങ്ങുകളിൽ പരമാവധി 50 പേർക്കും ഹാളിന് പുറത്ത് 100 പേർക്കുമാണ് പങ്കെടുക്കാൻ അനുമതിയുണ്ടാവുക.

കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾ കോർപറേഷൻ വാർഡ് തലത്തിൽ ശക്തിപ്പെടുത്താൻ മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
മോണിറ്ററിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിനായി ഏപ്രിൽ 17 ന് അടിയന്തിര കൗൺസിൽ യോഗം ചേരും.

വാർഡ് തലത്തിൽ മുഴുവൻ റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളെയും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി ആർ.ആർ.ടികൾ കൂടുതൽ വിപുലമാക്കി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദ്ദേശം നൽകി. നഗരസഭാ പരിധിയിലെ കച്ചവട സ്ഥാപനങ്ങളുൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലും ഷെഡ്യൂൾ തയ്യാറാക്കി 15 ദിവസത്തിലൊരിക്കൽ കോവിഡ് ടെസ്റ്റുകൾ നടത്തും.

വിവാഹം പോലുള്ള പൊതുചടങ്ങുകൾ കോവിഡ് പ്രോട്ടൊക്കോൾ പാലിച്ച് മാത്രം നടത്തുന്നതിനായി എല്ലാ പൊതുചടങ്ങുകളും കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ എഫ്.എൽ.ടി.സി-കൾ സജ്ജീകരിക്കും. കോവിഡ് രോഗികളുടെ കോണ്ടാക്ടുകൾ കൃത്യമായി ട്രെയ്സ് ചെയ്ത് വിശദാംശങ്ങൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ ചേർത്തുവെന്ന് ഉറപ്പു വരുത്തുന്നതിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി.

അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ ലേബർ ഓഫീസറുടെ സഹായത്തോടെ കൃത്യമായ ഇടവേളകളിൽ ആൻറിജൻ ടെസ്റ്റുകൾ നടത്താനും തീരുമാനമായി.

വളരെ ഗുരുതരമായ സാഹചര്യമായതിനാൽ ജാഗ്രത പാലിക്കുന്നതോടൊപ്പം കൂടുതൽ ഊർജ്ജിതമായ പ്രവർത്തനങ്ങളും ആവശ്യമാണെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു പറഞ്ഞു. കൊവിഡ് പരിശോധനയിലും വാക്സിനേഷനിലും ആർ.ആർ.ടി-കളുടെ പരിപൂർണ്ണമായ പങ്കാളിത്തം ഉണ്ടാവണം.
കോവിഡ് പോസിറ്റീവ് കേസുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അത്തരം ആളുകളെ ഹോം ഐസോലേഷനിൽ താമസിപ്പിക്കുന്നതിനാണ് നിലവിൽ ഉദ്ദേശിക്കുന്നത്.

ടെലികൺസൾട്ടേഷൻ സംവിധാനമുപയോഗപ്പെടുത്തി എല്ലാ ദിവസവും രോഗികളുടെ അവസ്ഥ കോവിഡ് ജാഗ്രതാ പോർട്ടലിൽ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമുണ്ടാവും. പ്രയാസമനുഭവപ്പെടുന്ന രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള സൗകര്യമൊരുക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പു വരുത്താൻ പോലീസിന്റെ കർശനമായ നടപടികൾ ഉണ്ടാവുമെന്നു സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു