കോവിഡ് പ്രതിരോധം: കോഴിക്കോട് നിയന്ത്രണങ്ങൾ കടുപ്പിച്ചു

60 വയസ്സിന് മുകളിലുള്ളവർ തിരക്കുള്ള പൊതുഇടങ്ങളില്‍ പോവരുത്

ഹോട്ടൽ ഫുഡ് കോർട്ട്
പാർസൽ സംവിധാനം
സജീവമാക്കണം

കടകൾ രാത്രി 9 മണിക്ക്
ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല

കോഴിക്കോട് >> കോവിഡ് രോഗത്തിന്‍ രണ്ടാം ഘട്ട വ്യാപനം തടയുന്നതിനായി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവായി.

10 വയസ്സിനുതാഴെയും 60 വയസ്സിന് മുകളിലുള്ളവരും തിരക്കുള്ള പൊതുഇടങ്ങളില്‍ പോവരുത് . 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ സ്വീകരിച്ച് മാത്രമേ അത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് ‍ പോവാന്‍ പാടുള്ളു.

വിവാഹങ്ങളില്‍ ഒരേസമയം 100 ല്‍ കൂടുതല്‍പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍പാടില്ല .‍ വിവാഹ ചടങ്ങുകള്‍ പരമാവധി 2 മണിക്കൂറായി നിജപ്പെടുത്തേണ്ടതാണ് .

റസ്റ്റോറന്‍റുകളിലും ,ഹോട്ടലുകളിലും ഫുഡ് ജോയന്‍റുകളിലും സാമൂഹിക അകലം ഉറപ്പുവരുത്തതിനായി 50 ശതമാനം ആളുകളെ മാത്രമെ ഒരേ സമയം പ്രവേശിപ്പിക്കാന്‍ പാടുള്ളു. പാർസൽ സംവീധാനം പ്രോല്‍സാഹിപ്പിക്കേണ്ടതാണ് . ഈ സംവീധാനം ഏര്‍പ്പെടുത്തുമ്പോള്‍ സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ക്യൂ അടയാളപ്പെടുത്തേണ്ടതാണ് .

‍ഹാര്‍ബര്‍,ഫിഷ് ലാന്റിംഗ് സെന്റര്‍ എന്നിവിടങ്ങളിലും എല്ലാവിധ മാര്‍ക്കറ്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കും. മത്സ്യമാര്‍ക്കറ്റുകളിലെ ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും , ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ് . നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ് .

ഷോപ്പ് മുറികളുടെ/സ്ഥാപനങ്ങളുടെ വിസ്തിര്‍ണത്തിനാനുപാതികമായി 30 ചതുരശ്രമീറ്ററിന് ഒരാള്‍ എന്നനിലയില്‍ മാത്രമേ അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്‍ വിസ്തിര്‍ണവും , ഷോപ്പിനകത്ത് പ്രവേശിക്കാന്‍ അനുവദനീയമായ ആളുകളുടെയും എണ്ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ് .

പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള വിലപ്പനകള്‍ അനുവദനീയമല്ല.

ജില്ലയിലെ എല്ലാവ്യാപാര വാണിജ്യസ്ഥാപനങ്ങളും (അത്യാവശ്യസാധനങ്ങളുടെത് ഒഴികെ) രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല .

വ്യാപാര ,വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടതാണ് .ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കേണ്ടതാണ് .

നിബന്ധനകള്‍ പാലിക്കപ്പെടാത്തപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സെക്ടര്‍മജിസ്ട്രേറ്റും പോലിസും മുഖേന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു