മഞ്ചലേറ്റിയ ഗീതങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട് >> പൂച്ചാക്കൽ ഷാഹുൽ രചിച്ച നാടക ഗാന സ്മരണകൾ ഉൾപ്പെട്ട “മഞ്ചലേറ്റിയ ഗീതങ്ങൾ ” മിസോറാം ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. നിറഞ്ഞ സദസിൽ രചയിതാവ് പൂച്ചാക്കൽ ഷാഹുലിനെ ആദരിച്ചു. പുസ്തകം സുന്ദരൻ കല്ലായി ഏറ്റുവാങ്ങി.

ചടങ്ങിൽ വി.ആർ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം രാജൻ സ്വാഗതം പറഞ്ഞു. ഡോ.കെ.ശ്രീകുമാർ, കമാൽ വരദൂർ, വിൽസൺ സാമുവൽ, ജമാൽ കൊച്ചങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു. ജബ്ബാർ ബാബുരാജു പൂച്ചാക്കലിൻ്റെ ഗാനം ആലപിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു