പെട്രോളിയം: നികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണം.

എണ്ണക്കമ്പനികൾക്ക് നൽകിയ ഇന്ധന വില നിർണയ അവകാശം പിൻവലിക്കണം- വിവിധ സംഘടനകൾ

കോഴിക്കോട് >> ഇന്ധന – പാചകവാതകവില അനുദിനം ക്രമാതീതമായി ഉയർത്തുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ യോജിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകളുടെ സംയുക്ത യോഗം
ആവശ്യപ്പെട്ടു.

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ എക്സൈസ് നികുതി അഡീഷണൽ എക്സൈസ് നികുതി വിവിധ സെസുകൾ മുതലായവ ഒഴിവാക്കുകയും കേന്ദ്ര ജി എസ് ടി കൗൺസിൽ അടിയന്തരമായി ചേർന്ന് ജി എസ് ടി യിൽ ഉൾപ്പെടുത്തി സമസ്ത മേഖലകൾക്കും ആശ്വാസം നൽകണം.

സംസ്ഥാന സർക്കാരുകൾ അനുകൂലിച്ചാൽ ഇന്ധന നികുതി ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ അറിയിച്ചിട്ടുണ്ട്. ഇന്ധന വില ക്രമം വിട്ട് ഉയരുന്നത് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് റിസർവ്ബാങ്ക് ഗവർണർ ശക്തികാന്തദാസും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധന വിലവർദ്ധനവ്
ഉൽപാദന മേഖലയേയും, ഗതാഗത സംവിധാനത്തെയും, പ്രതികൂലമായി ബാധിക്കുമെന്നും, ഉൽപ്പന്ന വിലവർധനയ്ക്കും, പണപ്പെരുപ്പം പരിധിവിട്ട് ഉയരാനും ഇടവരുത്തും എന്നും അദ്ദേഹം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

കോ വിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കം ബോധ്യപ്പെട്ട നിരവധി സംസ്ഥാനങ്ങൾ ( രാജസ്ഥാൻ- ആസാം - മേഘാലയ- നാഗാലാൻഡ് - ഗോവ- ബംഗാൾ- പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങൾ ലിറ്ററിന് ഒരു രൂപ മുതൽ 10 രൂപ വരെ) ഇന്ധന അധികനികുതി കുറച്ചിട്ടും കേരളം കുറയ്ക്കാത്തത് അനീതിയാണ്. അസംസ്കൃത ക്രൂഡോയിൽ വില കുറയുമ്പോൾ കുറയ്ക്കാനും കൂടുമ്പോൾ കൂട്ടാനും ആണ് എണ്ണക്കമ്പനികൾക്ക് നൽകിയ അനുമതി. എന്നാൽ കൂടുമ്പോൾ അത് ഉപഭോക്താക്കൾക്ക് അടിച്ചേൽപ്പിക്കുകയും, കുറയുമ്പോൾ ആനുപാതിക തീരുവ ഉയർത്തി ഉപഭോക്താക്കൾക്ക് നൽകാതെ സർക്കാർ കൊള്ളയടിക്കുന്ന രീതി അവസാനിപ്പിക്കണം.

പെട്രോൾ-ഡീസൽ അടിസ്ഥാന വില 30 രൂപയോളം മാത്രമാണ്. അതിന്റെ രണ്ട് ഇരട്ടിയിലധികം നികുതികൾ ആയി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുന്നു. നാളിതുവരെ വാഹനം വാങ്ങാൻ ആണ് ജനങ്ങൾ ബാങ്കുകളെ യുഗം ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ധനത്തിനും പാചക ഗ്യാസിനും സ്വർണ്ണം പണയം വെക്കേണ്ട അവസ്ഥയിൽ എത്തി നിൽക്കുന്നു.
ഇന്ധനവില വർദ്ധനവിനെതിരെ ശക്തമായ സമര പരിപാടികൾ അനിവാര്യമാണെങ്കിലും കോവിഡ വ്യാപന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ സമ്മർദമാണ് അനിവാര്യം.

ഇന്ധന വില കുറക്കുന്നതിന് ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ വാഹന വിതരണം ( ഡോർ ഡെലിവറി ) നിർത്തിവയ്ക്കാൻ വിതരണ വ്യാപാരികൾ നിർബന്ധിതരാവും. തന്മൂലം ആ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടും. ഇതിനുപുറമേ ജി എസ് ടി സ്ലാബ് അഞ്ചിൽ നിന്ന് മൂന്നാക്കി കുറയ്ക്കാനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുന്നു. തന്മൂലം അഞ്ച് ശതമാനം എന്ന നിലവിലെ കുറഞ്ഞ നിരക്ക് 8 ശതമാനവും, 12 ശതമാനത്തിൽനിന്ന് 18 ശതമാനവും ആയി ഉയരും. ഇത് വ്യാപകമായി വില വർധനവിനും, സങ്കീർണതയ്ക്കും ഇടവരുത്തും.

മദ്യത്തിന് ഏർപ്പെടുത്തിയ നികുതി കുറച്ച സർക്കാർ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ ബാധിക്കുന്ന ഇന്ധന നികുതി കുറയ്ക്കാത്തത് ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചേർന്ന വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ് ഓൺലൈനായി പങ്കെടുത്ത് യോഗം ഉദ്ഘാടനം നിർവഹിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോണി പാറ്റാ ണി , ഇ.പി. മോഹൻദാസ് (വയനാട് ചേബർ) പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, അഡ്വക്കറ്റ് എം.കെ അയ്യപ്പൻ, എം.വി കുഞ്ഞാമു, കെ.എൻ.ചന്ദ്രൻ (മലബാർ ഡെവലപ്മെന്റ് കൗൺസിൽ). സി.സി.മനോജ്, ജിയോ ജോബ് (ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ) സൺഷൈൻ ഷൊർണൂർ, എം.വി മാധവൻ, സി. അബ്ദുൾ റഹ്‌മാൻ കണ്ണൂർ (കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ) പി.ഐ.അജയൻ (ഉപഭോക്തൃ വിദ്യാഭ്യാസസമിതി) ബി.പി സിദ്ദീഖ് ഹാജി, ( സംസ്ഥാന ചെറുകിട സോപ്പ് നിർമ്മാണ അസോസിയേഷൻ) കുന്നോത്ത് അബൂബക്കർ, ജോഷി പോൾ (ഡിസ്ട്രിക്ട് മർച്ചന്റ്‌സ് അസോസിയേഷൻ)
ശ്രീമതി ശ്രീകല മോഹൻ (അഖിലേന്ത്യ ആയുർവേദിക് സോപ്പ് നിർമ്മാണ അസോസിയേഷൻ) പി.ഹാഷിം, കെ.സലിം (സ്മാൾ സ്കെയിൽ ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ) എം.ഇ.അഷ്റഫ്, എം.എൻ.ഉല്ലാസൻ (സിറ്റി മർച്ചൻ അസോസിയേഷൻ) എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു