വിദ്യാഭ്യാസനയത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ ത്രിതല സംവിധാനങ്ങളുടെ പങ്ക് പ്രധാനം

വടക്കാങ്ങര >> പുതിയ വിദ്യാഭ്യാസനയത്തിന്റെ പ്രയോഗവല്‍ക്കരണത്തില്‍ ത്രിതല ഭരണ സംവിധാനങ്ങളുടെ പങ്ക് ഏറെ പ്രധാനമാണെന്ന് മലേഷ്യൻ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ അസിസ്റ്റന്റ് പ്രൊഫസറും, രാമനാട്ടുകര ഇർഷാദിയ കോളേജിലെ മുൻ പ്രിൻസിപ്പലും, ഐ. ഇ. സി. ഐ ചെയർമാനുമായ ഡോ. ആർ യൂസഫ് അഭിപ്രായപ്പെട്ടു.

വടക്കാങ്ങര ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തലത്തിലും പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലുമൊക്കെ വിദ്യാഭ്യാസ ബോധവല്‍ക്കരണം നടക്കുകയും സമൂഹം ഉണരുകയും ചെയ്യുമ്പോഴാണ് പുരോഗതിയുണ്ടാവുന്നതെന്ന് വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ നിറ സാന്നിദ്ധ്യവും പ്രിയദർശനി കോളേജിന്റെ പ്രിൻസിപ്പലുമായ സമദ് മങ്കട അഭിപ്രായപ്പെട്ടു .

ഈയര്‍ഥത്തില്‍ ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ സംഘടിപ്പിച്ച സെമിനാര്‍ ഏറെ കാലിക പ്രസക്തവും പ്രധാനവുമാണെന്ന് മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എ കരീം പറഞ്ഞു.

നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ദ്യ ഐസക് സ്വാഗതവും മലയാളവിഭാഗം മേധാവി ശശികുമാർ സോപാനത്ത് നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു