ചേർത്തലയിൽ ആർ എസ് എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

ആലപ്പുഴ >> ചേർത്തല വയലാറിൽ നാഗം കുളങ്ങര ആർ.എസ് എസ് – എസ്.ഡി.പി.ഐ സംഘർഷ പ്രദേശത്ത് ആർ.എസ് എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. വയലാർ തട്ടാം പറമ്പ് നന്ദു (22) ആണ് വെട്ടേറ്റു മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അക്രമമെന്ന് പൊലീസ് പറയുന്നു.

മൂന്ന് ആർ എസ് എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് പ്രദേശത്തു നടന്ന പൊതുയോഗത്തിലെ പരാമർശത്തെ തുടർന്നാണ് ഇരുവിഭാഗവും വാക്ക് തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. ഇതിനിടയിലാണ് വെട്ടേറ്റതെന്ന് പ്രാഥമിക നിഗമനം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു