ചൂടകറ്റാൻ ‘ഡബിൾ കിക്കായി ‘ വിപണി കയ്യടക്കി പഴച്ചാറുകൾ

കോഴിക്കോട് >> കോവിഡിനൊപ്പം ചൂടുകാലവും തുടങ്ങി. വിപണിയിൽ ലഘു പാനീയങ്ങളുടെയും പഴച്ചാറുകളുടെയും കാലം. കൊ വിഡ് നിർദ്ദേശം പാലിച്ച് ജ്യൂസ് കടകളും ബേക്കറികളും ടേക്ക് എവെ കൗണ്ടറുകളും കോഴിക്കോട് നഗരത്തിലും ഉൾനാടൻ പ്രദേശത്തും സജീവമായിട്ടുണ്ട്. ഇത്തരം കടകൾക്ക് മുന്നിൽ പകൽ പത്ത് മണി കഴിയുന്നതോടെ തിരക്ക് അനുഭവപ്പെട്ട് തുടങ്ങി.

ഇത്തരം വിപണി സജീവമായതോടെ ലഘു പാനീയ നിർമ്മാണ സ്ഥാപനങ്ങളും വ്യത്യസ്ത ജ്യൂസുകളും പാനീയങ്ങളും വിപണിയിൽ എത്തിച്ചു. വൻകിട ലഘു പാനീയ കമ്പനിക്കൊപ്പം പുതിയ സ്ഥാപനങ്ങളും കേരള വിപണിയിൽ പുതു ഉത്പന്നങ്ങൾ എത്തിച്ച് ഉപഭോക്താക്കളെ ആകർഷിച്ചു തുടങ്ങി.

തമിഴ്നാട്ടിൽ നിന്നും എത്തിയ പുതിയ ഉത്പന്നമായ പഴങ്ങളുടെ പൾപ്പ് ജ്യൂസുകളാണ് യുവാക്കളിലും കുട്ടികളിലും ഇപ്പോൾ ട്രെൻഡായത്. മുന്തിരിബോൾ, പാഷൻ ഫ്രൂട്ട് എന്നിവയുടെ പൾപ്പ് ഉപയോഗിച്ച് വിപണിയിൽ എത്തിയ ” എം പ്യൂർ ” ജ്യൂസുകൾ കുടിച്ചാൽ ഡബിൾ കിക്കാണന്നാണ് യുവാക്കൾ പറയുന്നത്.

കോഴിക്കോട് നഗരത്തിൽ സിവിൽ സ്‌റ്റേഷന് സമീപത്തെ ‘ആഹാര’ യുടെ ടേക്ക് എവെ കൗണ്ടറിൽ ഇത്തരം പൾപ്പ് ജ്യൂസ് സജീവമാണ്.
കുറഞ്ഞ വിലയിൽ വിപണിയിൽ സജീവമാകാനാണ് ചെന്നൈയിലെ എം പ്യൂർ വിതരണ കമ്പനി ലക്ഷ്യമിടുന്നത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു