കർണാടക അതിർത്തി സുരക്ഷ കർശനമാക്കി; അതിർത്തി അടച്ചത് സംസ്ഥാന തലത്തിൽ പരിഹരിക്കാൻ നീക്കം

കേരള അതിർത്തിയിൽ
സുരക്ഷ കർശനമാക്കി

കാസർക്കോട് >> കർണാടക സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ നിന്നും കർണാടകയിലേക്ക് അതിർത്തി വീണ്ടും അടച്ചത് മലയാളികൾക്ക് ഏറെ ദുരിതമാകും. സംസ്ഥാനങ്ങൾ തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ നീക്കം.

യാത്ര ചെയ്യുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടി പി സി ആർ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും 13 അതിർത്തി റോഡുകൾ അടച്ചതും ദൈനം ദിനം കർണാടകയിൽ പോയി ജോലി ചെയ്യുന്ന കാസർകോട് ജില്ലക്കാർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രയാസമുണ്ടാക്കുന്ന നടപടിയായതിനാൽ സംസ്ഥാന തലത്തിൽ പ്രശ്നപരിഹാര നടപടിയുണ്ടാകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇചന്ദ്രശേഖരൻ പറഞ്ഞു.

കർണാടകവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എം എൽ ഏമാർ ബ്ലോക്ക് പ്രപഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവരുമായി കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാത്രി നടത്തിയ അടിയന്തര യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതിർത്തിയിൽ സംഘർഷം ഒഴിവാക്കാനും ക്രമസമാധാനപാലനം ഉറപ്പാക്കാനും പോലീസ് ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കിയ നടപടി പുന:പരിശോധിക്കണമെന്നും ദൈനം ദിനം ജോലി ആവശ്യാർത്ഥം കർണാടകയിൽ പോയി വരുന്നവരോട് കോവിഡ് പരിശോധന റിപ്പോർട്ട് ആവശ്യപ്പെടുന്നത് ഒഴിവാക്കന്നമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അതിർത്തി പ്രദേശങ്ങളിലെ പല പഞ്ചായത്ത് വാർഡുകളിലേക്കും കർണാടക വഴി പോകേണ്ടതുണ്ട്. പുതിയ ഉത്തരവ് ഈ പ്രദേശങ്ങളിലെ ദൈനം ദിന ജീവിതത്തെ ബാധിക്കും. സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും എം എൽ ഏമാരായ എം സി ഖമറുദ്ദീൻ എൻ എ നെല്ലിക്കുന്ന് എന്നിവർ പറഞ്ഞു.

വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകാനിടയുള്ളതിനാൽ പ്രശ്നപരിഹാരത്തിന് സർക്കാർ മുന്നിട്ടിറങ്ങണമെന്ന് എം എൽ എ മാർ പറഞ്ഞു.
ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവി പി ബി രാജീവ് സംസാരിച്ചു. മഞ്ചേശ്വരം, മംഗൽ പാടി, ബെള്ളൂർ, എൻമകജെ , വൊർക്കാടി : ദേലംപാടി കാറഡുക്ക, പനത്തടി തുടങ്ങിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു പങ്കെടുത്തു.

ഡി വൈ എസ് പി മാരായ പി പി സദാനന്ദൻ ജെയ്സൺ എഡിഎം അതുൽ എസ് നാഥ് ഡി എഫ്ഒ അനുപ് കുമാർ തുടങ്ങിയവർ പങ്കടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു