സ്മാർട്ട്‌ ഫൌണ്ടേഷന്റ കാരുണ്യ ദീപ്തിയായി സ്വീറ്റ് സ്ക്കോളർഷിപ്പ്

മലപ്പുറം >> സ്ത്രീകളെ ഉന്നത വിദ്യാഭ്യാസം നൽകി സ്വയം പര്യാപ്തരാക്കുന്നത്തിനായി സ്മാർട്ട്‌ ഫൌണ്ടേഷൻ രൂപകല്പന ചെയ്ത സ്വീറ്റ് സ്ക്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സമ്മേളനം എടക്കര എം. ഈ. സി. ടി അക്കാദമിയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഓ . ടി. ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്മാർട്ട്‌ ഫൌണ്ടേഷൻ മാനേജിങ് ട്രസ്റ്റി ജിബി. പി. എ. അധ്യക്ഷത വഹിച്ചു.

പീരുമേട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികളായ ഗിഫ്റ്റിമോൾ, ആഷ്ലി ആഷ ബിജു എന്നിവർക്ക് സ്കോളർഷിപ്പും പാലേമാട് എസ്. വി. എച്ച്. എസ്.എസ് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഓൺലൈൻ പഠന സഹായത്തിനു സ്മാർട്ട്‌ ഫോണും വിതരണം ചെയ്തു.

ഭാവി തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാനായി ഈ കോവിഡ് കാലത്തും അക്ഷീണം പ്രവർത്തിക്കുന്ന സ്മാർട്ട്‌ ഫൌണ്ടേഷൻ മറ്റുള്ളവർക്ക് ഒരു പ്രചോദനമാണന്ന്‌ ഉദ്ഘാടകൻ പറഞ്ഞു. യോഗത്തിൽ എം.ഇ.സി.ടി അക്കാദമി പ്രിൻസിപ്പൽ എ. കെ. ബേബി, സെക്രട്ടറി ഷിജു കാരപ്പുറം, ഷിബു പെരുംകുളം പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു