ഐസ്വാൾ >> മിസോറാം ഗവർണ്ണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ളയുടെ കുടുംബാംഗത്തിന് കോ വിഡ് സ്ഥിരീകരിച്ചതിനാൽ ഗവർണ്ണർ കൊറൈൻ്റിനിലാണന്ന് രാജ്ഭവൻ പത്രകുറിപ്പിൽ അറിയിച്ചു.
ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടക്കാനിരിക്കുന്ന കൂടികാഴ്ചയും ഷില്ലോംഗിൽ നടക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാന ഗവർണ്ണർമാരുടെയും യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും അറിയിപ്പിൽ പറയുന്നു. ജനുവരി 23 വരെയുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു. ഗവർണ്ണറെ കാണാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി.