ഭവന നര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് സ്ഥലങ്ങളുടെപൊതുലേലം

കോഴിക്കോട് >> സംസ്ഥാന ഭവന നര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്റെ അധീനതയിലുളള മെഡിക്കല്‍ കോളേജ്, ചേവായൂര്‍ ഭവന പദ്ധതികളില്‍ ഒഴിഞ്ഞു കിടക്കുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട അര സെന്റ് മുതല്‍ 11 സെന്റ് വരെ വിസ്തീര്‍ണ്ണം വരുന്ന വേക്കന്റ്/ബിറ്റ് ലാന്റ്്/ പ്ലോട്ട് വിത്ത് ബില്‍ഡിങ് എന്നിവയുടെ പൊതു ലേലത്തിലൂടെയുളള വില്‍പ്പന ജനുവരി 13ന് പുനരാരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് ഡിവിഷന്‍ ഓഫീസിന്റെ ചക്കോരത്തുകുളം ഓഫീസിലാണ് പൊതുലേലം നടക്കുക. വിശദ വിവരങ്ങള്‍ക്ക് 0495 2369545 നമ്പറിൽ ബന്ധപ്പെടണം.

കരാര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് പരമാവധി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിഭാഗം , തസ്തിക, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍ : ജനറല്‍ മെഡിസിന്‍ – സീനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, ജനറല്‍ മെഡിസിന്‍ – ജൂനിയര്‍ റസിഡന്റ് -3 – എം.ബി.ബി.എസ്, പള്‍മണറി മെഡിസിന്‍ – ജൂനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ, സൈക്യാട്രി – ജൂനിയര്‍ റസിഡന്റ് -1 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ, ജനറല്‍ സര്‍ജറി – സീനിയര്‍ റസിഡന്റ് -2 – എം.ബി.ബി.എസ് & എംഎസ് , ജനറല്‍ സര്‍ജറി – ജൂനിയര്‍ റസിഡന്റ് -3 – എം.ബി.ബി.എസ് , അനസ്തേഷ്യ – ജൂനിയര്‍ റസിഡന്റ് – 2 – എം.ബി.ബി.എസ് & എംഡി, എം.ബി.ബി.എസ് & ഡിപ്ലോമ. എം.ബി.ബി.എസ് ബിരുദധാരികള്‍ക്ക് പ്രതിമാസം 52,000 രൂപയും അധിക യോഗ്യതയുളളവര്‍ക്ക് 70,000 രൂപയും വേതനം നല്‍കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 19 ന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു