പിണറായി സർക്കാർ വീണ്ടും അയ്യപ്പ ഭക്തരെ വഞ്ചിച്ചു – ഹനുമാൻ സേന

ശബരിമല >> കോവിഡിന്റെ മറവിൽ കേരളത്തിലെ അയ്യപ്പഭക്തർക്ക് ദർശനം നിഷേധിച്ചതിൽ നിരാശരായ അയ്യപ്പ ഭക്തരുടെ പ്രതിഷേധം നിലയ്ക്കലിൽ.

ഓൺലൈൻ ബുക്കിങ്ങ് വഴി കോവിസ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ ദർശനാനുമതി നല്കും എന്ന് പറഞ്ഞ സർക്കാർ മണ്ഡലം ഒന്നു മുതൽ മകരവിളക്ക് ഉത്സവം വരെ മുദ്ര അണിഞ്ഞ് വൃതമെടുത്ത ആയിര കണക്കിന് അയ്യപ്പ ഭക്തരെ ഓൺലൈൻ കോവിസ് സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഓൺ ലൈൻ പാസ് ഇല്ലാ എന്ന് പറഞ്ഞു കൊണ്ട് നിലയ്ക്കലിൽ നിന്ന് തിരിച്ചയക്കുകയാണ് ചെയ്തത്.

കേരളത്തിലെ ഓൺലൈൻ സംവിധാനം മരവിപ്പിച്ചുകൊണ്ടാണ് ഭക്തൻ മാരെ വഞ്ചിച്ചതെ എന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ നിലയ്ക്കലിൽ പറഞ്ഞു.
ആയിരക്കണക്കിന് ഭക്തൻമാർ സർക്കാറിന്റെ ഈ നടപടയിൽ പ്രതിഷേധിച്ച് നിരാശരായ് നെഞ്ചുരുകി ശപിച്ചു കൊണ്ടാണ് മടങ്ങിയത്. പ്രസ്തുത നടപടിയിൽ കേരള സമൂഹം പ്രതികരിക്കണമെന്ന് ഹനുമാൻ സേന ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു