പരസ്പരം കൈ നീട്ടുന്ന രാഷ്ട്രീയം വേണം: മിസോറാം ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള

കോഴിക്കോട് >> വാക്കുകൾ പ്രയോഗിക്കുമ്പോൾ കൈ വെട്ടുന്ന രാഷ്ട്രീയം വേണോ പരസ്പരം കൈനീട്ടുന്ന രാഷ്ട്രീയമാണോ വേണ്ടതെന്ന് ഒരുവട്ടം പൊതുപ്രവർത്തകർ ആലോചിക്കണമെന്ന് മിസോറാം ഗവർണ്ണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള. അദ്ദേഹം എഴുതിയ “ഓർമ്മയിലെ വീരേന്ദ്രകുമാർ ” എന്ന പുസ്തകത്തിൻ്റെ കോഴിക്കോട് നടന്ന പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗഹൃദ സംഭാഷണത്തിനായി വിവിധ മേഖലയിലെ ചില പൊതുപ്രവർത്തകർ ശനിയാഴ്ച രാവിലെ ഗവർണറുടെ കോഴിക്കോട്ടെ വസതിയിൽ നേരിൽ കണ്ട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഗവർണ്ണറെ കാണുന്ന അത്തരം വ്യക്തികൾക്കെതിരെ ഒരു വിഭാഗം കാണരുതെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഗവർണ്ണറുടെ മറുപടി.

ആരെയും മാറ്റി നിറുത്തുന്നത് അഭികാമ്യമല്ല. സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങളിൽ പിടിച്ചു നിന്ന നല്ല വ്യക്തികൾ ഇവിടെയുണ്ട്. ഒരു വ്യക്തിയെ കാണുന്നത് പാടില്ല എന്നു പറയുന്ന സാഹചര്യം ഉണ്ടായാൽ രാജ്യം എവിടെയെത്തുമെന്ന് നന്മയുള്ളവർ ആലോചിക്കണം.

കത്തോലിക്ക സഭയിലെ
മൂന്ന് കർദ്ദിനാൾ അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഹകരിച്ചു. അടുത്ത ആഴ്ച അവരുടെ ആവശ്യം ഗുണകരമായി ചർച്ച ചെയ്യാനുള്ള അവസരം രൂപപ്പെട്ടു. എന്നാൽ തന്നെ കാണാൻ വരുന്നവരെ കാണരുത്
എന്ന് പറയുന്ന ചിന്ത അപകടമാണന്ന് ഗവർണർ പറഞ്ഞു.

ഗവർണർ കക്ഷിരാഷ്ട്രീയം കൈകാര്യം ചെയ്യുകയല്ല. ഏത് പൊതുപ്രവർത്തകനും സമൂഹത്തോട് ബാധ്യസ്ഥ പെട്ടവനാണ്. പ്രോട്ടോകോളിനപ്പുറം ബന്ധം വേണം. മാനവികത ഉയർത്തിപ്പിടിക്കാൻ കഴിയണം. ബന്ധം മനുഷ്യ സ്നേഹമാണ്. ഈ സാഹചര്യത്തിലാണ് സൗഹൃദ കൂടി കാഴ്ചകൾ നടക്കുന്നത്. ബന്ധങ്ങൾ ഇല്ലെങ്കിൽ പ്രശ്നങ്ങൾ എവിടെയെത്തും. ശ്രീധരൻ പിള്ളയെ കാണരുതെന്ന് പറയുന്നത് ശരിയാണോ?

എം.പി.വീരേന്ദ്രകുമാറിൻ്റെയും എൻ്റെയും രാഷ്ട്രീയം സമാന്തരമല്ല. ഒരു ലക്ഷ്യത്തിൽ എത്തുകയുമില്ല. എന്നാൽ ഞങ്ങളുടെ ബന്ധം സ്റ്റേഹമായിരുന്നു. പൊതുധാരയിലുള്ളവർ ഭീഷണികൾ അവഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് മലബാർ പാലസിൽ ചടങ്ങിൽ എം.വി.ശ്രേയാംസ് കുമാർ എം.പി അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് സിറിയക്ക് ജോസഫ് എം.കെ.രാഘവൻ എം.പിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്തു. ഡോ.കെ.ശ്രീകുമാർ, സ്വാമി ചിദാനന്ദപുരി, ഹുസൈൻ മടവൂർ, എൻ.ഇ.ബാലകൃഷ്ണമാരാർ, എൻ.ഇ. മനോഹർ, വിജയൻ കോടഞ്ചേരി പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു