നടപടിയില്ല, മദ്യ-മയക്ക് മരുന്ന് മാഫിയക്ക് വഴിമാറി ചേളന്നൂരിലെ ഒരു ജനത

കാക്കൂർ (കോഴിക്കോട്) >> പൊതു ഇടത്തിൽ മദ്യപിച്ചും വഴി തടസപ്പെടുത്തിയും ഒരു കൂട്ടം പേർ… വഴിയരികിലെ മറവിൽ മയക്ക് മരുന്ന് വിൽക്കുന്നവർ വേറെയും.. രണ്ടിനും ഇടയിൽ വഴിമുട്ടി യാത്ര ചെയ്യാനാകാതെ മറ്റൊരു വഴി ആശ്രയിക്കുന്ന ഒരു പ്രദേശത്തെ സ്ത്രീകളടക്കം മുന്നൂറോളം കുടുംബങ്ങൾ …

കോഴിക്കോട് ജില്ലയിലെ ചേളന്നൂർ അമ്പലത്തുകുളങ്ങര മാക്കാടത്ത് കുളം റോഡ് പരിസര പ്രദേശത്തെ മൂന്നു റസി. അസോസിയേഷനിൽ ഉൾപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്കാണ് ഈ ദുരിതം.

കോഴിക്കോട് -ബാലുശ്ശേരി റോഡിൽ അമ്പലത്ത് കുളങ്ങര അങ്ങാടിയിൽ നിന്നും മാക്കാടത്ത്കുളം റോഡ് വഴി പകലും രാത്രിയിലും യാത്ര ചെയ്യണമെങ്കിൽ ധൈര്യം നിർബന്ധമാണ്. ഈ റോഡിൽ രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന മദ്യപാനവും വിൽപ്പനയും രാത്രി വൈകുവോളം തുടരും. പ്രദേശവാസികൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. പുറത്തു നിന്നും മദ്യം എത്തിച്ച് വിൽപ്പന നടത്തുകയാണ്.

ഇതേ തുടർന് ഇത് വഴി യാത്ര ചെയ്യേണ്ടവർ മദ്യന്മാരുടെയും സാമൂഹ്യ വിരുദ്ധരുടേയും ശല്യം മൂലം കലാലയം റോഡ് വഴി യാത്ര തിരിച്ചാണ് വീടുകളിൽ എത്തുന്നത്. മദ്യപിച്ച് റോഡിൽ പരസ്യമായി മൂത്രം വിസർജിക്കുകയും മറ്റു ശല്യമുള്ളതിനാൽ ഈ നല്ല റോഡ് സ്ത്രീകൾ ഉപേക്ഷിച്ചു.

പ്രദേശത്തെ ജനങ്ങൾ തൊടടുത്ത കാക്കൂർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലന്ന് പ്രദേശവാസികൾ അറിയിച്ചു. എത്രയും വേഗം സാമൂഹ്യ ദ്രോഹികൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു