നഗരസഭ പ്രഥമ യോഗം: ശുഭസൂചന നൽകുന്നത് -മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് >> മിഠായിത്തെരുവിൽ വാഹനഗതാഗതം പുനസ്ഥാപിക്കുന്ന ആവശ്യം ഉന്നയിക്കുകയും അതിനു ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാർ പിന്തുണച്ചതും നഗരത്തിന്റെ നിരവധി നീളുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്നതിന്റെ ശുഭസൂചനയാണ് എന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികളുടെ യോഗം വിലയിരുത്തി.

സർക്കാരിന്റെ അനുമതിയോടെ ഗതാഗതം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് മേയറുടെയും, ഡെപ്യൂട്ടി മേയറുടെയും പ്രതികരണം നഗരവാസികൾക്ക് നിരവധി കാലമായി നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷയ്ക്ക് വക നൽകുന്നു.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് 15,000 അടി വിസ്തീർണ്ണത്തിൽ പേ-പാർക്കിംഗ് നിർമ്മിക്കുമെന്ന് പാലക്കാട് ഡി.ആർ.എം തൃലോക് കോത്താരിയുടെ പ്രഖ്യാപനവും, വിശാലമായ പാർക്കിംഗ് സൗകര്യത്തോടെ ഗോകുലം ഗലേറിയ മാൾ ഉദ്ഘാടനവും, കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷനും, ബേപ്പൂർ പുലിമുട്ടിൽ മറീന പദ്ധതിയും, മിഠായിത്തെരുവിൽ വാഹനഗതാഗതം പുനരാരംഭിക്കലും, കോഴിക്കോടിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനും ടൂറിസം വികസനത്തിനും ഏറെ ഗുണം ചെയ്യുമെന്ന് യോഗം അഭിപ്രായപ്പെട്ടു,

വികസനകാര്യത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതിയുടെ പ്രഥമ യോഗമാതൃക വരുംകാലങ്ങളിൽ കേരളത്തിനും, ഭാരതത്തിനും മാതൃകയാകുമെന്നും യോഗം പ്രതീക്ഷ രേഖപ്പെടുത്തി.

മലബാറിന്റെ മൊത്തം വികസനത്തിന് കോഴിക്കോട് ആരാധ്യയായ മേയർ മലബാറിലെ ജനപ്രതിനിധികളെയും, തദ്ദേശ സ്വയംഭരണ സാരഥികളെയും പങ്കെടുപ്പിച്ചു വിപുലമായ യോഗം വിളിച്ചുചേർത്ത് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ പ്രസിഡണ്ട് ഷെവലിയർ സി.ഇ.ചാക്കുണ്ണി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം.വി.മാധവൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, കെ.എൻ .ചന്ദ്രൻ, സെക്രട്ടറിമാരായ പി.ഐ.അജയൻ, കെ.മൊയ്തീൻ കുട്ടി, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം.വി.കുഞ്ഞാമു, ഷംസുദ്ദീൻ മുണ്ടോളി,പ്രത്യേകം ക്ഷണിതാക്കളായ വയനാട് ചേമ്പർ പ്രസിഡന്റ് ജോണി പറ്റാണി, സെക്രട്ടറി ഇ.പി മോഹൻദാസ്,എന്നിവർ പങ്കെടുത്തു.
സി.വി.ജോസി സ്വാഗതവും, സി.സി.മനോജ് നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു