തടാകത്തിൽ നിന്നും വൈദ്യുതി: സിയാൽ ഫ്‌ളോട്ടിങ് സൗരോർജ പ്ലാൻ്റ് പ്രവർത്തനം തുടങ്ങി

രാജ്യത്താദ്യമായി ഫ്രഞ്ച് സാങ്കേതികവിദ്യ

ചെലവ് കുറവ്, ഉൽപ്പാദന
ക്ഷമത കൂടുതൽ

നെടുമ്പാശ്ശേരി >> ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ നെടുമ്പാശ്ശേരിയിൽ തടാകങ്ങളിൽ ഫ്‌ളോട്ടിങ് സൗരോർജ പ്ലാന്റ് സ്ഥാപിച്ച് സിയാൽ പ്രവർത്തനം പുതിയ കാൽവയ്പ്പിൽ.

സിയാൽ ഗോൾഫ് കോഴ്‌സിലെ രണ്ടുതടാകങ്ങളിൽ മൊത്തം ഒരേക്കറോളം വിസ്തൃതിയിൽ സ്ഥാപിച്ച ഒഴുകുന്ന സൗരോർജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോർജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയർന്നു.

ഹരിത ഊർജ ഉത്പാദനത്തിൽ നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവർത്തനങ്ങളുടെ നിർണായക ചുവടുവയ്പ്പാണ് ഫ്‌ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാൽ വികസിപ്പിച്ചെടുത്ത ഹൈ ഡെൻസിറ്റി പോളിഎഥലീൻ പ്രതലങ്ങളിലാണ് പാനലുകൾ ഘടിപ്പിക്കുന്നത്. തുടർന്ന് ഇത്തരം ചെറുയൂണിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യും.

1300 ഫോട്ടോവോൾട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളിൽ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്‌ളോട്ടിങ് പാനലുകൾ സ്ഥാപിക്കാൻ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു