സർവ്വകലാശാലഅറിയിപ്പുകൾ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വണ്‍ടൈം റഗുലര്‍
സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജനുവരി 4-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. മുഴുവന്‍ മാര്‍ക്ക്‌ലിസ്റ്റുകളുടെ കോപ്പിയും ഫീസ് ചലാന്‍ റസീപ്റ്റും സഹിതം അപേക്ഷയുടെ കോപ്പി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, പരീക്ഷാ ഭവന്‍, കാലിക്കറ്റ് സര്‍വകലാശാല – 673 635 എന്ന വിലാസത്തില്‍ ജനുവരി 7-ന് മുമ്പായി ലഭ്യമാക്കണം. പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും പരമാവധി 5 പേപ്പറുകള്‍ വരെ 2760 രൂപയും തുടര്‍ന്ന് വരുന്ന ഓരോ പേപ്പറുകള്‍ക്കും 1000 രൂപയുമാണ് പരീക്ഷാഫീസ്. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഒന്നാം വര്‍ഷ ബി.ടെക്. സ്‌പോട്ട് അഡ്മിഷൻ

കാലിക്കറ്റ് സര്‍വകലാശാല എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക്. റഗുലര്‍ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം 2020 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും ഇതുവരെ കോളേജുകളില്‍ പ്രവേശനം ലഭിക്കാത്തവരും അവരുടെ അസ്സല്‍ രേഖകള്‍ സഹിതം 29-ന് രാവിലെ 11 മണിക്കു മുമ്പ് കോളേജില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.cuiet.info, ഫോണ്‍ : 8547105479, 9995999208

എം.കോം. പ്രൊജക്ട് വര്‍ക്ക് ജനുവരി 18-ന് മുമ്പ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാല എം.കോം. കോഴ്‌സിന് 2018-ല്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നാലാം സെമസ്റ്റര്‍ പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്ട് വര്‍ക്ക് ബന്ധപ്പെട്ട കോണ്‍ടാക്ട് ക്ലാസ് സെന്ററുകളില്‍ ജനുവരി 18-ന് മുമ്പ് സമര്‍പ്പിക്കണം.

പരീക്ഷ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2016 മുതലുള്ള പ്രവേശനം പ്രീവിയസ്, 1, 2 സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ / മെയ് 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 5 വരേയും 170 രൂപ പിഴയോടു കൂടി 8 വരേയും ഫീസടച്ച് 11-ന് മുമ്പായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി 12-ന് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും ചലാന്‍ റസീറ്റും സഹിതം അപേക്ഷയുടെ പ്രിന്റ്ഔട്ട് പരീക്ഷാഭവനില്‍ സമര്‍പ്പിക്കണം.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയും പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ഏപ്രില്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജനുവരി 21-ന് ആരംഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകര്‍പ്പ്, പുനര്‍മൂല്യനിര്‍ണയം എന്നിവക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാഫലത്തിന്റെ പകര്‍പ്പ്, ഫീസ് ചലാന്‍ എന്നിവ സഹിതം അപേക്ഷയുടെ കോപ്പി ജനുവരി 11 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും.

സി.സി.എസ്.എസ്. എം.എസ്.സി. അപ്ലൈഡ് കെമിസ്ട്രി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടേയും ഫലം പ്രസിദ്ധീകരിച്ചു.

എന്‍.എസ്.എസ്. ഇ-സര്‍ട്ടിഫിക്കറ്റ് വിതരണം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം 2017-19 വര്‍ഷം മുതല്‍ എന്‍.എസ്.എസ്. വളന്റിയര്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇ-സര്‍ട്ടിഫിക്കറ്റുകളായാണ് വിതരണം ചെയ്യുന്നത്. വൈസ് ചാന്‍സിലറുടെ ഡിജിറ്റല്‍ ഒപ്പോടുകൂടിയ ഇ-സര്‍ട്ടിഫിക്കറ്റുകള്‍ വളണ്ടിയര്‍മാര്‍ അതാതു കോളേജുകളില്‍ നിന്നും കൈപ്പറ്റേണ്ടതാണ്.

കണ്ണൂർ യൂണിവേഴ്‌സിറ്റി
അറിയിപ്പുകൾ

പുതിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഗവണ്മെന്റ്/എയ്‌ഡഡ് കോളേജുകളിൽ 2020-21 അധ്യയന വർഷം തുടങ്ങുന്നതിന് അനുമതി ലഭിച്ച യു.ജി/പി.ജി ന്യൂജനറേഷൻ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് ബന്ധപ്പെട്ട കോളേജുകളിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. 2020-21 അധ്യയന വർഷത്തെ യു.ജി/പി.ജി പ്രോസ്പെക്ടസ് അടിസ്ഥാനമാക്കിയാണ് അഡ്മിഷൻ നടത്തുന്നത്. താത്പര്യമുള്ളവർ, അപേക്ഷകൾ അതാത് കോളേജുകളിൽ, കോളേജുകൾ നിഷ്കർഷിക്കുന്നത് പ്രകാരം ഓഫ് ലൈൻആയോ ഓൺ ലൈൻ ആയോ പ്രത്യേകമായി സമർപ്പിക്കേണ്ടതാണ്. ജനറൽ -420/- രൂപ, (എസ് സി/എസ് ടി -യു.ജി 250/- പി.ജി 100/-) രജിസ്‌ട്രേഷൻ ഫീയിനത്തിൽ SBI Collect മുഖാന്തരം അടക്കേണ്ടതാണ്. അപേക്ഷകൾ 28.12.2020 മുതൽ 4.1.2021 വരെ സമർപ്പിക്കാവുന്നതാണ്. കോളേജുകളുടെയും പുതിയ കോഴ്‌സുകളുടെയും വിവരങ്ങൾ കണ്ണൂർ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ

05.01.2020 ന് ആരംഭിക്കുന്ന രണ്ടാംസെമസ്റ്റർ ബിരുദം റെഗുലർ, ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം

പത്ത്, എട്ട്, ആറ്, നാല് സെമസ്റ്റർ ബി. എ. എൽഎൽ. ബി. (മെയ് 2020) പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ. സർവകലാശാലയിലെ പഠന വകുപ്പുകൾ, കോളജുകൾ, പ്രഫഷനൽ പ്രോഗ്രാം കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനുവരി നാലിന് പുന:രാരംഭിക്കും. 5, 6 സെമസ്റ്റർ ബിരുദം, എല്ലാ സെമസ്റ്ററുകളിലേക്കുമുള്ള ബിരുദാനന്തര ബിരുദം എന്നിവിടങ്ങളിലാണ് ക്ലാസ് റൂം പഠനം നടക്കുക. ഓൺലൈൻ പഠനം ഇതോടൊപ്പം നടക്കുന്നുണ്ടെന്നു ബന്ധപ്പെട്ടവർ ഉറപ്പു വരുത്തണം.

കണ്ണുർ. സർവകലാശാല ഒന്നും മൂന്നും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ ഓൺലൈൻ ക്ലാസുകൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ( അവധി ഒഴികെ) നൽകിവരുന്നു. താൽപര്യമുള്ളവർ പേര് , എൻറോൾമെന്റ് വിവരങ്ങൾ എന്നിവ ബന്ധപ്പെട്ടവരെ അറിയിക്കുക. വിശദാംശങ്ങൾ വെബ്സൈറ്റിൽ.

കണ്ണൂർ. വിവിധ ക്യാംപസുകളിൽ കൗൺസിലിങ് സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അർഹരായവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 28ന് രാവിലെ 9. 30 ന് മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ബിഹേവിയറൽ സയൻസ് വിഭാഗത്തിൽ അഭിമുഖത്തിനു ഹാജരാകണം. ഫോൺ 0497 2782441

എംജി യൂണിവേഴ്‌സിറ്റി
അറിയിപ്പുകൾ

ഇന്റേണൽ മാർക്കുകൾ 30നകം അപ്‌ലോഡ് ചെയ്യണം

രണ്ടാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.), രണ്ടാം സെമസ്റ്റർ പി.ജി. (പി.ജി. സി.എസ്.എസ്.) പരീക്ഷകളുടെയും, ഒന്നാം സെമസ്റ്റർ ബി.എഡ്. പരിക്ഷകളുടെയും ഇന്റേണൽ മാർക്കുകൾ ഡിസംബർ 30ന് വൈകീട്ട് അഞ്ചുവരെ അപ്‌ലോഡ് ചെയ്യാം.

പരീക്ഷഫലം

2020 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഇലക്‌ട്രോണിക്‌സ് സപ്ലിമെന്ററി (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

2020 ജനുവരിയിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഇലക്‌ട്രോണിക്‌സ് സപ്ലിമെന്ററി (അദാലത്ത് – സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിൽ 2020 അഡ്മിഷൻ എം.എ. ആന്ത്രോപ്പോളജി പ്രോഗ്രാമിൽ എസ്.സി./എസ്.ടി. വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28ന് രാവിലെ 11.30ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസ് ഓഫീസിൽ എത്തണം.

ഓൺലൈൻ കരിയർ
ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പരിശീലനം.

മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ വി.എച്ച്.എസ്.ഇ. കരിയർ മാസ്റ്റർമാർക്കായി സംസ്ഥാനതല ഓൺലൈൻ കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി ഒന്നുമുതൽ 16 വരെയാണ് പരിശീലനം. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 28ന് രാവിലെ 10ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് നിർവഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിക്കും. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മേധാവി പ്രൊഫ. ടി.വി. തുളസീധരൻ, നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് ജോയിന്റ് ഡയറക്ടർ എം.എ. ജോർജ് ഫ്രാൻസിസ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. ഇ.ആർ. മിനി, സി.ജി.സി.സി. സംസ്ഥാന കോ-ഓർഡിനേറ്റർ എ. എം. റിയാസ്, സംസ്ഥാന വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ടി. സജിത് കുമാർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ജി. ജയശങ്കർ പ്രസാദ്, ഡെപ്യൂട്ടി ചീഫ് ആർ. ദീപു എന്നിവർ പങ്കെടുക്കും.

എം.ജി.യിൽ അധ്യാപക ഒഴിവ്; ജനുവരി 15 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ തീയതി നീട്ടി. www.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി ജനുവരി 15 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ രണ്ട് പകർപ്പുകളും മറ്റുരേഖകളുടെ പകർപ്പുകളും ഡെപ്യൂട്ടി രജിസ്ട്രാർ -2 (ഭരണവിഭാഗം) മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ. കോട്ടയം, പിൻ: 686560 എന്ന വിലാസത്തിൽ ജനുവരി 25നകം നൽകണം. വിശദവിവരവും വിജ്ഞാപനവും സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു