വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 31 വരെ അവസരം

കോഴിക്കോട് >> വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഡിസംബര്‍ 31 വരെ അവസരം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഈ അവസരം പൊതുജനങ്ങള്‍ ഉപയോഗിക്കണമെന്നും ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍ പട്ടിക പുതുക്കലുമായി സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലിനും തിരുത്തലുകള്‍ക്കും voterportal.eci.gov.in സന്ദര്‍ശിക്കണം.

ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ നാളെ ജില്ല സന്ദര്‍ശിക്കും. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം പ്രകാരം ഇലക്ടറല്‍ റോള്‍ ഒബ്സര്‍വര്‍ നാളെ ഡിസംബര്‍ 24 ന് ജില്ല സന്ദര്‍ശിക്കും. പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമാണ് സന്ദര്‍ശനം.

രാവിലെ 11 മണിക്ക് ജില്ലയിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാതല പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു