കരിപ്പൂർ വിമാന ദുരന്തം: ഇൻഷുറൻസ് ക്ലെയിം ഫോം സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് >> കരിപ്പൂരിൽ എയർഇന്ത്യ വിമാന അപകടത്തിൽ പെട്ടവർക്ക് വിമാനത്താവളത്തിൽ ഇൻഷുറൻസ് ക്ലെയിം ഫോം സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ.

കോഴിക്കോട് വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, പരിക്കുപറ്റിയവർക്കും ഇടക്കാല ആനുകൂല്യം നൽകിയതായും. മംഗലാപുരം അപകടത്തിൽ പെട്ടവരുടെ ആനുകൂല്യം പൂർണമായും സെറ്റിൽ ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.ആഗസ്റ്റ് 7ന് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, പരിക്കുപറ്റിയ വർക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യവും അവർക്ക് the Montreal convention 1999 (MC 99) പ്രകാരം ലഭിക്കേണ്ട ഇൻഷുറൻസ് ആനുകൂല്യം കാലതാമസമില്ലാതെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി, കേരള ഗവർണർ, കേരള മുഖ്യമന്ത്രി എന്നിവർക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവും, മലബാർ ഇന്റർനാഷണൽ എയർപോർട്ട് കമ്മിറ്റി ചീഫ് കോർഡിനേറ്ററുമായ ഷെവലിയാർ സി ഇ.ചാക്കുണ്ണിനിവേദനം സമർപ്പിച്ചത്.

നിവേദനങ്ങൾ കേരള സർക്കാർ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി (D2/264/2020/TRANCE) മുഖേന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡിന് അയച്ചത്. അതിന്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് ഇൻഡസ്ട്രിയൽ റിലേഷൻ മാനേജർ മുരളീകൃഷ്ണൻ,ബി അയച്ച വിശദമായ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കി കത്ത് മുഖേന അറിയിച്ചത്.

2010ലെ മംഗലാപുരം വിമാനാപകടത്തിൽ പെട്ടവർക്ക് ആനുകൂല്യങ്ങൾ മുഴുവനായും ഫൈനൽ സെറ്റിൽമെന്റ് നടത്തിയെന്നും, കോഴിക്കോട് വിമാനാപകടത്തിൽമരിച്ചവർക്ക് പത്ത് ലക്ഷം വീതവും, 12 വയസ്സിൽ താഴെയുള്ളവർക്ക് 5 ലക്ഷം വീതവും ആശുപത്രി ബിൽ മുഴുവൻ നൽകിയതായും കത്തിൽ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

ഇൻഷുറൻസ് തുക ലഭിക്കുന്നതിന് അപകടത്തിൽപ്പെട്ട എല്ലാവർക്കും ക്ലെയിം ഫോം അയച്ചു കൊടുത്തെങ്കിലും 57 പേർ മാത്രമാണ് പൂരിപ്പിച്ചു നൽകിയിട്ടുള്ളത്. മരിച്ചവരുടെ ആശ്രിതർ ആരും നൽകിയിട്ടില്ലെന്നും കത്തിൽ അറിയിച്ചു. ഈ കാര്യത്തിൽ തുടർനടപടികൾ ത്വരിതപ്പെടുത്തുന്നതിന് മരിച്ചവരുടെ ആശ്രിതരുടെയും, പരിക്കുപറ്റിയവരെയും ക്ലെയിം ഫോം പൂരിപ്പിച്ചു എത്രയും വേഗം സമർപ്പിക്കുന്നതിന് സഹായിക്കാനായി എയർപോർട്ടിൽ ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ മറുപടി സഹിതം ഉപദേശകസമിതി ഭാരവാഹികൾക്ക് ഉപദേശക സമിതി അംഗം ഷെവലിയാർ സി. ഇ. ചാക്കുണ്ണി ഇമെയിൽ വഴി അയച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു