ആമനസ്റ്റി പദ്ധതി മാർച്ച് 2021 വരെ നീട്ടണം- ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ

കോഴിക്കോട് >> കുടിശ്ശിക വരുമാനം സർക്കാരിനും, നികുതി കുരുക്കിൽ നിന്ന് മോചനം നികുതി ദായകർക്കും ലഭിക്കുന്നതിന് ആംനസ്റ്റി സ്കീം 2021 മാർച്ച് വരെ നീട്ടണമെന്ന് അഭ്യർത്ഥിച്ച് ജി എസ് ടി ഫെസിലിറ്റേഷൻ സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങളായ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി, നിയമ ഉപദേഷ്ടാവും, മുൻ വാണിജ്യനികുതിഡെപ്യൂട്ടി കമ്മീഷണറുമായ അഡ്വക്കേറ്റ് എം.കെ,അയ്യപ്പൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, സ്റ്റേറ്റ് ജി എസ് ടി കമ്മീഷണർ എന്നിവർക്ക് ഈമെയിൽ വഴി നിവേദനം അയച്ചു.

2020 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതിക്ക് അപേക്ഷ സമപ്പിക്കുന്നതിനുള്ള തിയ്യതി 2020 നവംമ്പർ 30 ന് അവസാനിച്ചിരിക്കയാണ്. ഈ പദ്ധതിയുടെ ഗുണം നികുതിദായകർക്കോ സർക്കാരിനോ മുഴുവനായി പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ല. അതിനു് പല കാരണങ്ങളും ചൂണ്ടി കാണിക്കാനുണ്ട് നികുതി ദായകരെ സംബന്ധിച് അവരുടെ എല്ലാവർഷത്തേയും കുടിശ്ശികകൾ ഒരുമിച്ചേ തീർക്കാൻ സാധിക്കൂ എന്നത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അതിന് പകരം ഓരോ വർഷത്തെ കുടിശ്ശികകൾ വേവേറേ അടക്കാനുള്ള സൗകര്യം നല്കിയിരുന്നെങ്കിൽ എത്രയോ ആൾക്കാർ ഈ പദ്ധതി ഉപയോഗപെടുത്തുമായിരുന്നു.കൂടാതെ നികുതി ദായകർ അപ്പീൽ കൊടുത്ത് ജയിച്ച കേസുകളിൽ ഓർഡർ റിവൈസ് ചെയ്യാതെ സ്റ്റേറ്റ് കൊടുത്ത രണ്ടാമത്തെ അപ്പീൽ പിൻവലിച്ചില്ല.

ആയതിനാൽ രണ്ടാമത്തെ അപ്പീൽ നിലനിൽക്കുന്ന കേസുകളിൽ അപ്ലിക്കേഷൻ യഥാസമയം കൊടുക്കാൻ സാധിച്ചില്ല. മറ്റൊരു കാര്യം കോവിഡ് പ്രതിസന്ധിയിൽ നിന്ന് മോചനം കിട്ടുന്നതിന് മുമ്പ് അപേക്ഷിക്കാനുള്ള തിയ്യതി അവസാനിച്ചു. അത് കൊണ്ട് നികുതി ദായകരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് ഈ പദ്ധതിയുടെ അപേക്ഷിക്കാനുള്ള തിയ്യതി 2021 മാർച്ച് 31 തിയ്യതി വരെ നീട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യത്ഥിക്കുന്നു. ഇങ്ങനെ ചെയ്യുന്ന പക്ഷം കുടിശ്ശിക വൻതുക പിരിഞ്ഞു കിട്ടും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു