സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പ്രചരണ കമ്മിറ്റി കൺവീനർക്കും മകനും ക്രൂര മർദ്ദനം

കോഴിക്കോട് >>പൗരാവകാശ സംരക്ഷണ സമിതിയുടെ മലാപ്പറമ്പ് 8ാം വാർഡ് സ്ഥാനാർത്ഥി സതീഷ് പാറന്നൂരിൻ്റ smരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കുരുവട്ടൂർ കരമ്പിൽ ശ്രീജിത്ത് കുരുവട്ടൂരിനും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനുമാണ് രാത്രിയിൽ അയൽവാസികളായ രണ്ടു പേരും കണ്ടലറിയുന്ന ഒരാളും ചേർന്നാണ് ക്രൂരമായി മർദ്ദനത്തിനിരയാക്കി.

തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ആലോചനായോഗം കഴിഞ്ഞ് തറവാട് വീട്ടിൽ നിന്നും മകനെയും കൊണ്ട് സ്വവസതിയിലേക്ക് പോകുകയായിരുന്നു. വീടിനു സമീപത്തുള്ള അങ്കനവാടിയിൽ കൂട്ടം ചേർന്നുള്ള മൂന്നംഗ സംഘത്തിൻ്റെ മദ്യപാനം കണ്ട ശ്രീജിത്ത് അത് ചോദ്യം ചെയ്തതിൻ്റെ പേരിലാണ് ശ്രീജിത്തിനെയും പ്രായപൂർത്തിയാവാത്ത മകനെയും മർദ്ദിച്ച് അവശരാക്കിയതെന്ന് പറയുന്നു. മർദ്ദനത്തിൽ ഒരു പല്ല് നഷ്ടപ്പെടുകയും മുഖത്തും കഴുത്തിലും നെഞ്ചിലും മർദ്ദനമേറ്റിട്ടുണ്ട്.

സംഭവം മൊബൈൽ ഫോണിൽ റിക്കോർഡ് ചെയ്തതിൻ്റെ പേരിലാണ് ശ്രീജിത്തിൻ്റെ പതിമൂന്നുകാരനായ മകനും മർദ്ദനമേറ്റത്. സംഭവത്തെ തുടർന്ന് ശ്രീജിത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലും മകൻ നരിക്കുനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. ശ്രീജിത്തിൻ്റെ പക്കൽ നിന്നും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

ദളിത് വിഭാഗത്തിൽപ്പെടുന്ന ശ്രീജിത്തിനെ കുരുവട്ടൂരിനെ
ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ
പഞ്ചായത്തിൽ പൗരാവകാശ സംരക്ഷണ സമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിർത്താൻ സംഘടന ആലോചിച്ചിരുന്നു. എന്നാൽ ചില രാഷ്ട്രീയ പാർട്ടികളുടെ ഭീഷണി കാരണം പിൻവലിയുകയായിരുന്നു. എന്നാൽ കോർപ്പറേഷൻ 8 ാം വാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി സതീഷ് പാറന്നൂരിൻ്റെ പ്രചരണത്തിന് നേതൃത്വം നൽകുന്നതിൽ പ്രധാനി ശ്രീജിത്ത് കുരുവട്ടൂരാണ്.

മലാപ്പറമ്പ് 8 ാംവാർഡ് സ്വതന്ത്ര സ്ഥാനാർത്ഥി സതീഷ് പാറന്നൂരിൻ്റെ നേതൃത്വത്തിൽ ചേവായൂർ പോലീസിൽ പരാതി നൽകി.

പ്രതികൾക്കെതിരെ ഗൂഢാലോചന, എസ്.എസി/എസ്.ടി ആക്ട്‌, വധശ്രമം, കവർച്ച തുടങ്ങി വകുപ്പുകൾ പ്രകാരം കേസുക്കൾ എടുക്കണമെന്നും എത്ര വലിയ ഭീഷണികൾ ഉണ്ടായാലും മത്സരംഗത്തു നിന്നും പിന്മാറില്ലെന്നും സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണമെന്ന് സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു