സ്ഥാനാർത്ഥികൾ ഗുരുവരാശ്രമം സന്ദർശിച്ചു

കോഴിക്കോട് >> കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജെ പി സ്ഥാനാർത്ഥികളായ രമ്യ മുരളി (നടക്കാവ്) എൻ.ശിവപ്രസാദ് ( ഈസ്റ്റ്ഹിൽ) അനുരാധാ തായാട്ട് (ചക്കോത്ത്കുളം) എന്നിവർ എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമം സന്ദർശിച്ചു യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി ഡയറക്ടർ കെ.ബിനുകുമാർ എന്നിവരുമായി ചർച്ച നടത്തി.

ബി ജെ പി നേതാക്കളായ പ്രവീൺ തളിയിൽ, എൻ.ജഗന്നാഥൻ, മണ്ടിലേടത്ത് രഘുവീർ ,ദിപു നടക്കാവ്, സുഹാസ് ,പ്രവീൺ ബിലാത്തികുളം എന്നിവർ സംബന്ധിച്ചു.

സമുദായത്തെ പരിഗണിക്കാനും സഹായിക്കാനും സന്നദ്ധരായ സ്ഥാനാർത്ഥികളെ തിരിച്ച് സഹായിക്കുന്ന സമീപനമാണ് കോഴിക്കോട് എസ്എൻഡിപി യൂണിയൻ സ്വീകരിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു