സാമൂഹ്യ നവോത്ഥാന നായകർക്ക് സ്മാരകം: പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം

കോഴിക്കോട് >>കോഴിക്കോട് മുൻസിപ്പൽ കൗൺസിലറും മിതവാദി പത്രാധിപരും എസ് എൻ ഡി പി യോഗം പ്രസിഡൻറും കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ച സാമൂഹ്യ നവോത്ഥാന നായകനും ബുദ്ധമത പ്രചാരകനുമായ മിതവാദി സി കൃഷ്ണൻ വക്കീലിനും ശ്രീകണ്ഠേശ്വര ക്ഷേത്ര സ്ഥാപകനും വ്യാപാര പ്രമുഖനും സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കല്ലിങ്ങൽ മഠത്തിൽ രാരിച്ചൻ മൂപ്പനും കോഴിക്കോട് നഗരത്തിൽ സുചിതമായ സ്മാരകമുണ്ടാക്കുമെന്നത് തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുവാനുള്ള ആർജ്ജവം കാണിക്കാൻ രാഷ്ട്രീയ പാർട്ടികൾ തെയ്യാറാകണമെന്ന് എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കോഴിക്കോടിൻ്റെ പൂർവ്വകാല പ്രതാപത്തിന് അടിത്തറ പാകിയ സാംസ്കാരിക നായകരോട് കാണിച്ച അവഗണന നന്ദികേടും കൃതഘ്നതയുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. അത്താണിക്കൽ ഗുരു വരാശ്രമത്തിൽ ചേർന്ന നേതൃയോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ഉൽഘാടനം ചെയ്തു.

യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടർ കെ.ബിനുകുമാർ, യൂണിയൻ കൗൺസിലർമാരായ പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, വി.സുരേന്ദ്രൻ, എം.മുരളീധരൻ, എം.രാജൻ യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻറ് എസ്.ജി ഗിരീഷ് വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ലീലാ വിമലേശൻ എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു