സംസ്ഥാനത്തെ മാതൃകാ സ്ഥാനാർത്ഥിയായി ഡോ.എസ്. ജയശ്രി

സ്ഥാനാർത്ഥിക്ക് ഒരു ദേശത്തിൻ്റെ പിന്തുണയും കെട്ടി വയ്ക്കാനുള്ള തുകയും നൽകി

കോഴിക്കോട് >> തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം തുടങ്ങിയതോടെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ തെളിഞ്ഞു. ഇതിനിടയിൽ വ്യത്യസ്ത കൊണ്ട് ചില സ്ഥാനാർത്ഥികൾ ജനകീയമാകുന്നു.

ഈ തെരഞ്ഞെടുപ്പിൽ പ്രാദേശിക വികസന രാഷ്ട്രീയ ചർച്ചക്കിടയിൽ സംസ്ഥാനത്തിന് മാതൃകയായി ശ്രദ്ധനേടുന്ന ഏക സ്ഥാനാർത്ഥിയായി ഡോ.എസ്. ജയശ്രീ മാറുന്നു. മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു പ്രദേശം മുഴുവൻ ഈ സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കയാണ്. സ്ഥാനാർത്ഥികൾക്ക് കെട്ടി വയ്ക്കാനുള്ള തുക ചില സംഘടനകൾ നൽകുന്നത് പതിവാണെങ്കിലും ഒരു റസി. അസോസിയേഷൻ്റെ പൂർണ പിന്തുണ ആദ്യത്തേതാണ്.

കോഴിക്കോട് നഗരസഭ 25-ാം വാർഡായ കോട്ടൂളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എസ്. ജയശ്രീക്കാണ്, അവർ ഉൾകൊള്ളുന്ന ഹരിതനഗർ പ്രദേശത്തെ അലോട്ടീസ് അസോസിയേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ശ്രദ്ധേയമായത്.

മുന്നൂറിലേറെ പേർ താമസിക്കുന്ന ഈ പ്രദേശത്തെ താമസക്കാരാണ് സ്ഥാനാർത്ഥിക്ക് തെരഞ്ഞടുപ്പിന് കെട്ടിവെയ്ക്കാനുള്ള തുകയും നൽകിയത്. തിങ്കളാഴ്ച കോഴിക്കോട് ഫിഷറീസ് ഡയറക്ടർ ഓഫീസിൽ ഇവർ പത്രിക നൽകി.

രാഷ്ട്രീയ വ്യത്യാസമില്ലാതെ വർഷങ്ങളായി ഒരു കുടുംബമായി താമസിക്കുന്ന മുന്നൂറിലേറെ പേരുള്ള ഹരിതനഗർ കോളനിയിലെ ഒരു കുടുംബാഗത്തിന് ലഭിച്ച ഈ സ്ഥാനാർസ്ഥിത്വം ഒരു ദൗത്യമായാണ് അസോസിയേഷൻ സന്തോഷത്തോടെ കാണുന്നതെന്ന് ഹരിത നഗർ റസി .അലോട്ടീസ് അസോസിയേഷൻ സെക്രട്ടറി ടി.കെ. പ്രകാശൻ പറഞ്ഞു.

കോഴിക്കോട് മീഞ്ചന്ത ഗവ.ആട്സ് ആൻഡ് സയൻസ് കോളെജ് പ്രിൻസിപ്പലായി ഈ വർഷം വിരമിച്ച ഡോ.എസ്. ജയശ്രീ കലിക്കറ്റ് സർവ്വകലാശാല പി.ജി.ബോർഡ് അംഗം, യു.ജി.ബോർഡ് ചെയർപെഴ്സൺ, ഡെ: ഡയറക്ടർ എജ്യുക്കേഷൻ ഇൻ-ചാർജ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. 2004-ൽ രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 2018 മുതൽ കോഴിക്കോട് മീഞ്ചന്ത ഗവ.ആട്സ് ആൻഡ് സയൻസ് കോളെജ് പ്രിൻസിപ്പലാണ്. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കോഴിക്കോട് മേധാവിയും സീനിയർ ശാസ്ത്രജ്ഞനുമായ പി.എം. സുരേഷാണ് ഭർത്താവ്. ഡോ. വിഷ്ണുപ്രിയ, വിനായക് മക്കളാണ്.

കോഴിക്കോട് നഗരസഭയിലെ മികച്ച വാർഡായ 25 കോട്ടൂളിയിൽ നേരത്തെ കൗൺസിലറായിരുന്നത് കെ.ടി. സുഷാജ് ആണ്. വാർഡിലെ മുഴുവൻ റസി. അസോസിയേഷനും പ്രാദേശിക വികസന പ്രവർത്തനത്തിൽ ഒറ്റകെട്ടാണന്ന പ്രത്യേകതയും കോട്ടൂളി വാർഡിനുണ്ട്. വികസനത്തിൻ്റെ തുടർച്ചയാണ് വാർഡ് ലക്ഷ്യമിടുന്നത്.

നഗരസഭ മാലിന്യ നിർമാർജനത്തിന് റസി. അസോസിയേഷനിലെ മുഴുവൻ വീടുകളും ഹരിതകർമ്മ സേനയ്ക്ക് മുൻകൂർ പണം നൽകി മാലിന്യ സംസ്ക്കരണ പ്രവർത്തനത്തിന് നിറവ് വേങ്ങേരിയുടെ സഹകരണത്തോടെ മാതൃകയായ സംസ്ഥാനത്തെ ആദ്യ റസി. അസോസിയേഷനും ഈ ഹരിതനഗർ ആണ്.

ജയശ്രി ടീച്ചറുടെ സ്ഥാനാർത്ഥിത്വം നാട്ടുകാർക്കിടയിലും ചർച്ചയായി. നഗരസഭയുടെ പുതിയ ഭരണ നേതൃത്വത്തിലേയ്ക്ക് മത്സരിക്കാൻ പുതുമുഖങ്ങളെ കണ്ടെത്തിയ എൽഡിഎഫ് നേതൃത്വത്തിനും പ്രതീക്ഷയുള്ള സ്ഥാനാർത്ഥിയാണ് ഡോ.എസ്. ജയശ്രി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു