സംസ്ഥാനത്തെ ആദ്യടെലി ഐ.സി.യു കോഴിക്കോട് ബീച്ച് ആശുപത്രിയിൽ

കോഴിക്കോട്: >>കേരളം പൊതുജനാരോഗ്യരംഗത്ത് പുതുചരിത്രമെഴുതി ആരോഗ്യവകുപ്പും മേയ്ത്ര ഹോസ്പിറ്റലുമായി സഹകരിച്ച് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ടെലി -ഐ.സി.യു സംവിധാനം വിജയകരമായി സജ്ജീകരിച്ചു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. മേയ്ത്ര ഹോസ്പിറ്റൽ ചെയർമാനും കെഫ് ഹോൾഡിങ്സിന്റെ സ്ഥാപക ചെയർമാനുമായ ഫൈസൽ ഇ കോട്ടിക്കോളൻ, മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ, മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിച്ചു.
 
ടെലി ഐ.സി.യു സംവിധാനത്തിലെ വിദഗ്ധ ചികിത്സ, സാങ്കേതികവിദ്യ എന്നീ സേവനങ്ങൾ മേയ്ത്ര ഹോസ്പിറ്റൽ സൗജന്യമായി ലഭ്യമാക്കും. ഈ സംരംഭത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തികസഹായം ഏറ്റെടുക്കുന്നത് ഫൈസൽ-ഷബാന ഫൗണ്ടേഷനാണ്. വിവിധ സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും കൈത്താങ്ങിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗം മുന്നോട്ടുപോകാമെന്നതിന്റെ തെളിവുകൂടിയാണ് ഈ ടെലി-ഐ.സി.യു ഉദ്ഘാടനം.
 
രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം ഐ.സി.യു കിടക്കകളുണ്ടെങ്കിലും അയ്യായിരത്തോളം വിദഗ്ധ ചികിത്സകർ മാത്രമാണ് ഉള്ളത്. ഈ അന്തരം ജീവനുകൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നത് മഹാമാരികൾ പടർന്നു പിടിക്കുമ്പോഴാണ്. സാങ്കേതിക വിദ്യയുടെ ഇടപെടലിലൂടെ മാത്രമേ ഗുണമേന്മയുള്ള ചികിത്സ സാധാരണക്കാരിൽ എത്തിക്കാനാകൂ” എന്ന് മേയ്ത്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോ അലി ഫൈസൽ പറഞ്ഞു.മേയ്ത്ര ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.പി.മോഹനകൃഷ്ണൻ പ്രസംഗിച്ചു.

രോഗികളെ ബീച്ച് ആശുപത്രിയിൽ നിലനിർത്തിക്കൊണ്ട് ചികിത്സ നിർദ്ദേശിക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കും.  ബീച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് പുതിയ സാങ്കേതിക വിദ്യയിൽ പരിശീലനം നൽകിയിട്ടുണ്ട്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
 
ടെലി ഐ.സി.യു സേവനം ആവശ്യമുള്ളവരെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധപ്പെടുത്തി പൊതുജനാരോഗ്യമേഖലയിലെ ചികിത്സാ സംവിധാനം ശക്തമാക്കാനുള്ള സാമൂഹിക പ്രതിബദ്ധത തുടരാൻ പല മേഖലകളിലും കൂടുതൽ ടെലി ഐ.സി.യുകൾ സ്ഥാപിക്കാനുള്ള നടപടികളിലാണ് മേയ്ത്ര ഹോസ്പിറ്റൽ   

പത്രസമ്മേളനത്തിൽ 
ഫൈസൽ ഇ കോട്ടിക്കോളൻ (ചെയർമാൻ – മേയ്ത്ര ഹോസ്പിറ്റൽ, സ്ഥാപക ചെയർമാൻ – കെഫ് ഹോൾഡിങ്‌സ്), ഡോ.പി. മോഹനകൃഷ്ണൻ (സി.ഇ.ഒ – മേയ്ത്ര ഹോസ്പിറ്റൽ) പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു