ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി

ശ​ബ​രി​മ​ല >> ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് തു​ട​ക്ക​മാ​യി. സ​ന്നി​ധാ​ന​ത്തും മാ​ളി​ക​പ്പു​റ​ത്തും പു​തി​യ​താ​യി സ്ഥാ​ന​മേ​റ്റ മേ​ൽ​ശാ​ന്തി​മാ​ർ ശ്രീ​കോ​വി​ൽ തു​റ​ന്നു ദീ​പം തെ​ളി​ച്ചു. രാ​വി​ലെ മു​ത​ൽ ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നെ​ത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​ണ്ഡ​ല​കാ​ല​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് അ​യ്യ​പ്പ ക്ഷേ​ത്ര​ന​ട തു​റ​ന്ന​ത്.

ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ലാ​ണു ഭ​ക്ത​രെ ക​ട​ത്തി വി​ട്ട് തു​ട​ങ്ങി​യ​ത്. വെ​ർ​ച്വ​ൽ ക്യൂ​വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മാ​ണ് അ​വ​സ​രം.

തൃ​ശൂ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ പൂ​പ്പ​ത്തി പൊ​യ്യ വാ​രി​ക്കാ​ട്ട് മ​ഠ​ത്തി​ൽ വി.​കെ. ജ​യ​രാ​ജ് പോ​റ്റി ശ​ബ​രി​മ​ല​യി​ലും അ​ങ്ക​മാ​ലി വേ​ങ്ങൂ​ർ മൈ​ല​ക്കൊ​ട്ട​ത്ത് മ​ന ജ​നാ​ർ​ദ​ന​ൻ ന​ന്പൂ​തി​രി മാ​ളി​ക​പ്പു​റ​ത്തും പു​തി​യ മേ​ൽ​ശാ​ന്തി​മാ​രാ​യി സ്ഥാ​ന​മേ​റ്റു.

ഡി​സം​ബ​ർ 26നാ​ണ് മ​ണ്ഡ​ല​പൂ​ജ. അ​ന്നു രാ​ത്രി 10നു ​ന​ട അ​ട​യ്ക്കും. മ​ക​ര​വി​ള​ക്കു പൂ​ജ​ക​ൾ​ക്കാ​യി ഡി​സം​ബ​ർ 30നു ​ന​ട തു​റ​ക്കും. മ​ക​ര​വി​ള​ക്ക് ജ​നു​വ​രി 14 നാ​ണ്. 19ന് ​വൈ​കി​ട്ടു​വ​രെ വ​രെ ദ​ർ​ശ​ന​മു​ണ്ട്. തീ​ർ​ഥാ​ട​നം പൂ​ർ​ത്തി​യാ​ക്കി 20ന് ​ന​ട അ​ട​യ്ക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു