ശബരിമല: തിങ്കളാഴ്ച മുതൽ പ്രവേശനം

പത്തനംതിട്ട >> മണ്ഡലകാല പൂജകൾക്കായി ശബരിമല നട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തീർഥാടകർക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശന അനുമതി.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ദർശനം. 60​നും​ 65​നും​ ​മ​ദ്ധ്യേ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​നി​ർ​ബ​ന്ധമാക്കിയിട്ടുണ്ട്. തീ​ർ​ത്ഥാ​ട​ക​ർ​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ന​ട​ത്തി​യ​ ​കൊ​വി​ഡ് ​നെ​ഗ​റ്റീ​വ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൈയിൽ ക​രു​ത​ണം. ​മ​ല​ ​ക​യ​റു​മ്പോ​ൾ​ ​മാ​സ്‌​ക് ​നി​ർ​ബ​ന്ധ​മ​ല്ല.​ ​ഉ​പ​യോ​ഗി​ച്ച​ ​മാ​സ്‌​ക് ​ശേ​ഖ​രി​ച്ച് ​ന​ശി​പ്പി​ക്കാ​ൻ​ ​സൗ​ക​ര്യമൊരുക്കിയിട്ടുണ്ട്​. ​ക​ട​ക​ളി​ൽ​ ​സാ​നി​റ്റൈ​സ​റു​ക​ളും​ ​മാ​സ്‌​കു​ക​ളും​ ​അ​ണു​ന​ശീ​ക​ര​ണ​ ​സാ​ധ​ന​ങ്ങ​ളും​ ​ല​ഭ്യ​മാ​ക്കും.​ ​

മെ​ഡി​ക്ക​ൽ​ ​സെ​ന്റ​റു​ക​ൾ,​ ​ഓ​ക്സി​ജ​ൻ​ ​പാ​ർ​ല​റു​ക​ൾ​ ​തുടങ്ങിയവയും പ്ര​വ​ർ​ത്തി​പ്പി​ക്കും.​ വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തി വി.കെ ജയരാജ് പോറ്റി നടതുറക്കും.​ശ​ബ​രി​മ​ല​യി​ൽ​ ​ഒ​രേ​ ​സ​മ​യം​ ​നാ​ല് ​എ​സ്.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണം​ ​ഒ​രു​ക്കും.​ ​മ​ക​ര​ ​വി​ള​ക്കു​ ​കാ​ല​ത്ത് ​നാ​ലു​ ​ഘ​ട്ട​മാ​യാ​ണ് ​ക്ര​മീ​ക​ര​ണം.​ ​ദ​ക്ഷി​ണ​ ​മേ​ഖ​ലാ​ ​ഐ​ജി​യും​ ​റേ​ഞ്ച് ​ഡി​ഐ​ജി​യും​ ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ക്കും.​ ​നാ​ളെ​ ​മു​ത​ൽ​ ​ന​വം​ബ​ർ​ 30​ ​വ​രെ​യു​ള്ള​ ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​എ​സ്.​പി​മാ​രാ​യ​ ​ആ​ർ.​ ​സു​കേ​ശ​ൻ,​ ​ബി.​ ​കൃ​ഷ്ണ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്കാ​ണ് ​സ​ന്നി​ധാ​ന​ത്തെ​ ​ചു​മ​ത​ല.​ ​

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു