വിത്തിൽ മറിമായം: വിതച്ചത് നെല്ല്, വിളഞ്ഞത് കള

മാനന്തവാടി >> കൃഷിക്കായി വിത്ത് ഇറക്കി മുളച്ചതാകട്ടെ വയല്‍ നിറയെ കളകള്‍. മാനന്തവാടി വരടിമൂല പാടശേഖരത്തേ വയലിലാണ് 6 ഏക്കര്‍ സ്ഥലത്ത് കളകള്‍ നിറഞ്ഞിരിക്കുന്നത്.

ഏരുമത്തെരുവ്  മാങ്കാളി വെങ്കിട്ടന്റെ സ്ഥലത്താണ് കണിയാമ്പറ്റ സ്വദേശി ബാലനുമായി ചേര്‍ന്ന് നഞ്ചക്കൃഷി ചെയ്തത്. സര്‍ക്കാര്‍ അംഗീകൃത വിതരണ കേന്ദ്രത്തില്‍ നിന്നും  വാങ്ങിയ ഉമ നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. എന്നാല്‍ കതിര് പാകമായി വരുമ്പോള്‍ കാണുന്നതാകട്ടെ ഉയരത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കളകളും.കഴിഞ്ഞ വര്‍ഷവും ഉമ നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്താണ്.

ഇതിനോട് തൊട്ട് കിടക്കുന്ന പാടങ്ങളില്‍ എടവക, ആതിര നെല്‍വിത്തുകളാണ് ഉപയോഗിച്ചിരിക്കുനത്. ഇവിടങ്ങളില്‍ നെല്ലിന് യാതൊരു പ്രശ്‌നങ്ങളുമില്ല. നെല്‍കൃഷിയില്‍ ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്നും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്നും 30 വര്‍ഷത്തിലെറെയായി നെല്‍കൃഷി ചെയ്യുന്ന വെങ്കിട്ടന്‍ പറഞ്ഞു. ബാങ്ക് വായ്പയും മറ്റുമെടുത്ത് കൃഷി ഇറക്കിയ ഇവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലായാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു