വാളയാർ കുട്ടികളുടെ മരണം: നീതി കിട്ടും വരെ പോരാടും – ഹനുമാൻ സേന ഭാരത്

കോഴിക്കോട് >> വാളയാറിൽ മരിച്ച കുട്ടികളുടെ മരണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണം എന്നും കുടുംബത്തിന് നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഹനുമാൻ സേന ഭാരതത്തിൻറെ ആഭിമുഖ്യത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ ഐക്യദാർഢ്യ സമരം നടത്തി .

സംസ്ഥാനത്ത് കുട്ടികൾക്കും ദളിതർക്കു നേരെ വർദ്ധിച്ചു വരുന്ന അക്രമങ്ങളും പീഡനങ്ങളും അറുതി വരുത്താൻ സംസ്ഥാന സർക്കാർ ഗൗരവമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു .

ചടങ്ങിൽ ഹനുമാൻ സേനഭാരത് കോഴിക്കോട് ജില്ലാ ചെയർമാൻ സംഗീത് ചേവായൂർ അധ്യക്ഷത വഹിച്ചു രാംദാസ് വേങ്ങേരി, പുരുഷ സ്വാമി, ശിവദാസ് ധർമ്മടം, ശശിധരൻ കാട്ടി കോലത്തിൽ , കെ ഷിജു ,കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു