വലിയ വിമാന സർവീസും ചരക്കു വിമാന സർവീസും കോഴിക്കോട് പുനരാരംഭിക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് >> ഐ.ടി, ടൂറിസം, ചികിത്സ, കയറ്റിറക്കുമതി, വാണിജ്യ- വ്യവസായ, തൊഴിൽ മേഖലകളുടെ സമഗ്ര വളർച്ചയ്ക്ക് മലബാറിലെ സമ്പത്ത് വ്യവസ്ഥകളുടെ അടിത്തറയും ആസ്ഥാനവുമായ കോഴിക്കോട് നിന്ന് നിർത്തലാക്കിയ വലിയ വിമാന സർവീസും ഹജ്ജ് എം ബാർക്കേഷൻ കേന്ദ്രവും, ചരക്കു വിമാന സർവീസും പുനരാരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഡോക്ടർ എ വി അനൂപ്, പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം, കെ. അയ്യപ്പൻ, ഖജാൻജി എം. വി. കുഞ്ഞാമു എന്നിവർ വ്യോമയാന മന്ത്രിയോടും, ഡി ജി സി എ യോടും ഈമെയിൽ നിവേദനം വഴി അഭ്യർത്ഥിച്ചു.

ഡി ജി സി എ, ഐ സി എ ഒ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതും, സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്ന എമിറേറ്റ്സ്, സൗദി, ഖത്തർ, എയർ ഇന്ത്യ എന്നീ പ്രമുഖ എയർലൈൻസുകൾ പ്രത്യേകം പ്രത്യേകം അവരുടെ സുരക്ഷ പരിശോധനകൾക്കുശേഷം സർവീസ് നടത്തുവാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിൽ അപകടം കഴിഞ്ഞ 100 ദിവസത്തിൽ അധികം പിന്നിട്ടിട്ടും താൽക്കാലികമായി നിർത്തലാക്കിയ വലിയ വിമാനസർവീസുകൾ പുനർ ആരംഭിച്ചിട്ടില്ല.

ഭൂരിപക്ഷം ഹജ്ജ് യാത്രക്കാരും മലബാറിൽ നിന്നും അടുത്ത വൻകരയായ ദീപ് നിവാസികൾ ആയിട്ടും, വിപുലമായ സൗകര്യങ്ങളുള്ള ഹജ്ജ് ഹൗസ് ഉണ്ടായിട്ടും ഹജ്ജ് എം ബാർകോഷൻ പോയിന്റ് അനുവദിക്കാത്തതിൽ അവർ നിവേദനത്തിൽ ആശങ്ക അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു