റൂക്കോ ‘ വരുന്നു, ഹോട്ടലുകൾക്ക് ഇനി പഴകിയ എണ്ണക്ക് വില കിട്ടും

കാസറഗോഡ് ജില്ലയിൽ
തുടക്കമായി

കോഴിക്കോട് >> ഹോട്ടലുകളിലും തട്ട് കടകളിലും എണ്ണക്കടികൾ പാകം ചെയ്യാൻ ഉപയോഗിച്ച എണ്ണ ഇനി കളയണ്ട. വീണ്ടും ഇത് ഉപയോഗിക്കുന്നുണ്ടന്ന് ഉപഭോക്താവിന് ആശങ്ക വേണ്ട. ഇത്തരത്തിലുള്ള എണ്ണ ശേഖരിക്കാൻ പദ്ധതി വരുന്നു.

‘ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ‘ ഭാഗമായി കാസറഗോഡ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ‘റൂക്കോ ‘പദ്ധതിയുടെ ഉൽഘാടനം കാസറഗോഡ് ജില്ലാ കളക്ടർ ഡോ: ഡി. സജിത്ബാബു ഐ.എ.എസ് നിർവഹിച്ചു. ഉപയോഗിച്ച ഭക്ഷ്യ എണ്ണയിൽ നിന്നും ബയോ ഡീസൽ ഉണ്ടാക്കുന്ന പദ്ധതിയാണിത്.

ജില്ലയിലെ ഹോട്ടലുകളിൽ നിന്നും ബേക്കറി നിർമ്മാണ സ്ഥാപനങ്ങളിൽ നിന്നും കൂടാതെ മറ്റു ഭക്ഷ്യ വസ്തു നിർമ്മാണ സ്ഥാപനങ്ങളിൽ നിന്നും എറിഗോ ബയോ ഫ്യൂവൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിശ്ച്ചിത തുക നൽകി എണ്ണ ശേഖരിക്കും. എറിഗോ കമ്പനിക്കു ഉപയോഗിച്ച പാച്ചക എണ്ണ നൽകാൻ ആഗ്രഹിക്കുന്നവർക്ക് കാസർക്കോട് 1800 8901488 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കാസറഗോഡ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ ഓഫിസർ മുസ്തഫ.കെ.പി അദ്ധ്യക്ഷത വഹിച്ചു.ഭക്ഷ്യ സുരക്ഷാ ഓഫീസർ ഹേമാംബിക വിഷയാവതരണം നടത്തി.കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സുരേന്ദ്രൻ , ജില്ല വ്യവസായ കേന്ദ്രം മാനേജർ സജിത്ത് അടോട്ട് ,കെ.എച്ച് ആർ എ ജില്ല പ്രസിഡന്റ് അബ്ദുല്ല ,സെക്രട്ടറി നാരായണ പൂജാരി , സി.എച്ച്.യൂസഫ് ഹാജി ,രാജൻ കളക്കര ,മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു. എറിഗോ കമ്പനി ഡയറക്ടർ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രീനിവാസ്.എം നന്ദിയും പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു