മിഠായിതെരുവ് ഹനുമാൻ കോവിലിലെ മണി കിണർ താണു; ക്ഷേത്രം സീൽ ചെയ്ത് പ്രവേശനം നിരോധിച്ചു

കോഴിക്കോട് >> എസ് എം സ്ട്രീറ്റിലെ ഹനുമാൻ കോവിലിലെ മണി കിണർ താഴ്ന്നതിനെ തുടർന്ന്
താത്കാലിമായി പ്രവേശം നിരോധിച്ചു. സമീപത്തെ അനധികൃത കെട്ടിടത്തിന് ബലക്ഷയം രൂപപ്പെട്ടതിനെ തുടർന്നാണ് മണി കിണർ താണത്.

രാവിലെ പൂജക്ക് പൂജാരിയെത്തിയപ്പോഴാണ് മണി കിണർ താഴ്ന്ന നിലയിൽ കണ്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെള്ളത്തിന് നിറം മാറ്റം ശ്രദ്ധയിൽ പെട്ടിരുന്നു. അഗ്നിബാധയെ തുടർന്ന് ബലക്ഷയം നേരിട്ട കെട്ടിടം പൊളിച്ച് മാറ്റണമെന്ന് കോർപ്പറേഷൻ നോട്ടീസ് നൽകിയതായിരുന്നു.

പോലീസും ഫയർഫോഴ്സും ജിയോളജി ആൻ്റ മൈനിംഗ് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

ക്ഷേത്രത്തിനോട് ചേർന്ന ശോചനീയമായ കെട്ടിടം ഉടനെ പൊളിച്ചുമാറ്റണമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എൻ. ഭക്തവത്സലൻ ആവശ്യപ്പെട്ടു. തീപിടുത്തത്തിൽ നശിച്ച സ്വകാര്യ വ്യക്തിയുടെ ഈ കെട്ടിടത്തിൻ്റെ ബലക്ഷയമാണ് കിണർ താഴാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ രണ്ടു തവണ ഈ കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനെതിരെ കെട്ടിട ഉടമ നിലകൊള്ളുകയാണ്. എത്രയും പെട്ടെന്ന് കെട്ടിടം പൊളിച്ച് ക്ഷേത്രത്തിനും ഭക്തർക്കും സമീപത്തെ വ്യാപാരികൾക്കും സുരക്ഷ ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു