മാസ്‌കില്ലെങ്കില്‍ പിഴ 500, കൂട്ടംകൂടിയാൽ 5000

കോവിഡ്: പിഴ കുത്തനെ ഉയർത്തി

തിരുവനന്തപുരം >> കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ചുമത്തിയിരുന്ന പിഴത്തുക കുത്തനെ ഉയർത്തി. മുഖാവരണം ധരിക്കാതെ പൊതുസ്ഥലത്തിറങ്ങുന്നവർക്കുള്ള പിഴ 200 ൽനിന്ന് 500 രൂപയാക്കി. പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവർക്കുള്ള പിഴയും 200-ൽ നിന്ന് 500 രൂപയായി ഉയർത്തി. ആവർത്തിച്ചാൽ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും.

ഇതുസംബന്ധിച്ച് സർക്കാർ നേരത്തേ പാസാക്കിയ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് ഭേദഗതി ചെയ്തു. പലയിടങ്ങളിലും ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കാര്യമാക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പിഴത്തുക ഉയർത്തുന്നത്.

നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹച്ചടങ്ങിൽ ആളുകളെ പങ്കെടുപ്പിച്ചാൽ 5000 രൂപ പിഴ നൽകണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും. കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിച്ചാൽ 3000 രൂപയാണ് പിഴ.

സാമൂഹിക കൂട്ടായ്മകൾ, ധർണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം- 3000, ക്വാറന്റീൻ ലംഘനം 2000, കൂട്ടംചേർന്ന് നിന്നാൽ 5000, നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസുകളോ തുറന്നാൽ 2000 ,ലോക്ഡൗൺ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു