പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷ: കൺഫർമേഷൻ നൽകുമ്പോൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം

കോഴിക്കോട് >> 2021 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പിഎസ്‍സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കൺഫർമേഷൻ നൽകുന്നതിനുള്ള മാർ​ഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി പിഎസ്‍സി.

എല്‍.ഡി.സി, ഓഫീസ് അറ്റന്‍ഡന്റ്, എല്‍.ഡി ടെെപ്പിസ്റ്റ്, എല്‍.ജി.എസ് തുടങ്ങി 150-ല്‍പ്പരം തസ്തികകളിലേക്കാണ് പി.എസ്.സി പൊതുപരീക്ഷ നടത്തുന്നത്. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോ​ഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ. ഡിസംബർ 12 വരെയാണ് കൺഫർമേഷൻ നൽകാനുള്ള അവസരം.

*പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയ്ക്കും പ്രത്യേകം confirmation സമർപ്പിക്കേണ്ടതാണ്.

  • ഓരോ തസ്തികയുടെയും confirmation പൂർത്തികരിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.
  • Confirmation നൽകാത്ത തസ്തികകൾ തുടർ നടപടികൾക്ക് പരിഗണിക്കുന്നതല്ല.

*ആദ്യ തസ്തികയുടെ confirmation സമയത്ത് തെരഞ്ഞെടുക്കുന്ന exam district ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

*Medium of question paper മാറ്റേണ്ടതുണ്ടെങ്കിൽ confirmation സമയത് അത് തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു