പാവപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് വേണം: സുധീഷ് കേശവപുരി

കോഴിക്കോട്: >> സംവരണമെന്നത് ദരിദ്രരെ സഹായിക്കാനുള്ള സാമ്പത്തിക സഹായ പദ്ധതിയല്ലെന്നു മനസിലാക്കണമെന്നും പാവപ്പെട്ടവരെ സഹായിക്കാൻ സർക്കാർ പ്രത്യേക പാക്കേജുകളാണ് ഉണ്ടാക്കേണ്ടതെന്നും
എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി ആവശ്യപ്പെട്ടു .
എസ്എൻഡിപി യോഗം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശ ദിനാചരണത്തിൻ്റെയും സംവരണ സംരക്ഷണ പ്രതിജ്ഞയുടെയും ഭാഗമായി
കോഴിക്കോട് കിഡ്സൺ കോർണറിൽ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച
പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു സമൂഹത്തിലെ ഏറ്റവും പ്രബല പിന്നോക്ക സമുദായമായ ഈഴവ-തിയ്യരുടെയും ഈഴവനെക്കാൾ ദുർബലരായ വിശ്വകർമ്മജർ, പത്മശാലിയർ, ധീവരർ വെളുത്തേടത്തു നായർ ,എഴുത്തച്ഛൻ തുടങ്ങിയ സമുദായങ്ങളുടെയും അവസ്ഥ ഏറെ പരിതാപകരമാണ്.
ഹിന്ദുപിന്നോക്ക സമുദായ അംഗങ്ങളുടെ അർഹമായ പ്രാതിനിധ്യമാണ് മുന്നോക്ക സംവരണം നടപ്പിലാക്കിയതിലൂടെ ഓപ്പൺ മെറിറ്റിൽ നഷ്ടപ്പെട്ടു പോകുന്നത് എന്നത് ഒരു യാഥാർത്ഥ്യമാണ് എന്നും ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടി കാട്ടി.

യൂണിയൻ പ്രസിഡൻ്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു.സംവരണ സംരക്ഷണ പ്രതിജ്ഞ നടത്തിയതിനു ശേഷം യൂണിയൻ ഭാരവാഹികളായ കെ.ബിനുകുമാർ ,എം.രാജൻ, പത്മശാലിയ സംഘം ജില്ലാ കമ്മറ്റിയംഗം പ്രമോദ് കണ്ണഞ്ചേരി , വേങ്ങേരി , എസ് ജി ഗിരീഷ്, പി കെ ഭരതൻ, ചന്ദ്രൻ പാലത്ത്, കെ.മോഹൻദാസ്, എന്നിവർ പ്രസംഗിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു