നിവർ ചുഴലിക്കാറ്റ് പുലർച്ചെ തീരം തൊടും

ഇതര സംസ്ഥാന ഗതാഗതം നിർത്തലാക്കി

10,0,000 പേരെ മാറ്റി താമസിപ്പിച്ചു

report: thomas.t
കോയമ്പത്തൂർ >> തീവ്ര ചുഴലിക്കാറ്റായ നിവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ തമിഴ്നാട് തീരംതൊടും. നിലവില്‍ തമിഴ്‌നാട്ടിലെ പറങ്കിപ്പേട്ടെയില്‍ നിന്ന് ഏകദേശം 105 കി.മി അകലെയാണ് നിവര്‍ ചുഴലി ഇപ്പോൾ ഉള്ളത്.

പുതുച്ചേരിയില്‍ നിന്നും ഏകദേശം 112 കി.മി അകലെ ആണ് നിവര്‍ സ്ഥിതിചെയ്യുന്നത്. കര തൊടുമ്പോള്‍ അതിതീവ്ര ചുഴലിക്കാറ്റാകും നിവര്‍. 120 മുതല്‍ 140 കി.മി വരെ വേഗത്തിലാണ് നിവര്‍ കരതൊടുക. കഴിഞ്ഞ ആറ് മണിക്കൂറില്‍ 11 കി.മി വേഗതയിലാണ് നിവര്‍ സഞ്ചരിക്കുന്നത്. പുതുച്ചേരിക്കും മരക്കാനത്തിനും ഇടയില്‍ കോട്ടക്കുപ്പം എന്ന ഗ്രാമത്തിലൂടെയാകും നിവര്‍ കരതൊടുക എന്നാണ് കാലാവസ്ഥ കേന്ദ്രങ്ങൾ അറിയിച്ചത്.

അതിതീവ്ര ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ സർക്കാർ അവധി പ്രഖ്യാപിച്ചു.ഒരു ലക്ഷം പേരെ തീരപ്രദേശത്ത് നിന്നും മാറ്റി താമസിപ്പിക്കുന്നു. മറ്റു സമീപ ത്തെ സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും സംസ്ഥാനത്ത് പുറത്തേയ്ക്കുള്ള വാഹന ഗതാഗതം നിരോധിച്ചു. ചെന്നൈയിൽ റിസോർ വെയർ തുറന്നു. പലയിടത്തും വെള്ളം കയറി. (update : 7.20 pm)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു