“നയാരാസ്ത” കാലഘട്ടത്തിന്റെ നേർക്കാഴ്ച്ചയുമായി ഒരു ചിത്രം

ടിപ്പു സുല്‍ത്താന്റെ
യഥാർത്ഥ ചരിത്രം

ടിപ്പു സുൽത്താന്റെ ചരിത്ര പശ്ചാസ്ഥലം കേന്ദ്രീകരിച്ച് , സങ്കൽപ്പ സൃഷ്ടികളെ പൊളിച്ചെഴുതി ഗതകാലത്തിന്റെ നേർസാക്ഷ്യവുമായി അണിയിച്ചൊരുക്കിയ “നയാരാസ്ത” തിയറ്ററുകളിലേക്ക് .

ടിപ്പു സുൽത്താൻ , ഹൈദരാലി, പഴശ്ശിരാജ, പാലക്കാട് രാജാവ്, സാമൂതിരി, അറക്കൽ ബീവി, കരിന്തണ്ടൻ എന്നീ ചരിത്ര നായകർ കഥാപാത്രങ്ങളായുള്ള ആദ്യ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന നയാ രാസ്ത മലയാളിയായ നന്ദഗോപനാണ് അണിയിച്ചൊരുക്കുന്നത്.

മലബാറിന്റെ യദാർത്ഥ ചരിത്രമാണ് ഈ ബഹുഭാഷാ ചിത്രത്തിന്റെ പ്രമേയം .1700 -1780 കാലഘട്ടത്തിൽ നാട്ടു പ്രദേശങ്ങളെ വിറപ്പിച്ച് മുൾമുനയിൽ നിർത്തിയ ഹൈദരാലിയുടെയും, ടിപ്പു സുൽത്താന്റെയും സംഭവ ബഹുലമായ ജീവിത യാത്രയിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള നയാ രാസ്താ , നന്ദഗോപനെന്ന സംവിധായകന്റെ മാസ്റ്റർ പീസ് സൃഷ്ടിയായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ഹിന്ദിയെ കൂടാതെ മലയാളം, അറബ്, തെലുങ്ക്, ഒറിയ, മറാഠി, സിംഹള ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെടുന്ന ഈ ചിത്രത്തിൽ വിഎഫക്സ് സാങ്കേതിക വിദ്യകളുപയോഗിച്ച് പുതിയ ദൃശ്യാ വിസ്മയം ഒരുക്കുകയാണ് നന്ദഗോപൻ. ചരിത്ര പശ്ചാത്തലങ്ങൾ മലബാറിൽ വരുത്തിയ മാറ്റങ്ങളുടെ യാഥാർഥ്യങ്ങൾ തിരയുകയാണ് ചിത്രത്തിലൂടെ. ചരിത്ര വസ്തുതകൾക്കപ്പുറത്തുള്ള യാഥാർഥ്യങ്ങൾ,ചരിത്രകാരന്മാരുടെ സങ്കല്‍പ്പ സൃഷ്ടികളെ പൊളിച്ചെഴുതുകയാണ് സിനിമ.

ഹൈദരാലിയായി വേഷമിടുന്നത് തമിഴ് നടൻ നാസർ ആണ്. സംഗീതം കൊണ്ട് അംഗവൈകല്യത്തെ അതിജീവിച്ച ചാർലി അർമോൻ എന്ന വിശ്വ സംഗീതജ്ഞനാണ് നയാരാസ്താക്ക് സംഗീതം ഒരുക്കുന്നത്.സംഗീത രചനയും, പാശ്ചാത്യ സംഗീതത്തിനെ ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള മെലഡി സംവിധാനവും നന്ദഗോപനാണ് കൈകാര്യം ചെയ്തിട്ടുളളത്.

വിവിധ മേഖലയിൽ മികച്ച, വേറിട്ട കാഴ്ചകളും അനുഭവവും നൽകിയ സംവിധായകൻ നന്ദഗോപനാണ് ഈ ചിത്രം ഒരുക്കുന്നത്. നസറുദ്ദീന്‍ ഷാ അഭിനയിച്ച മേരി ആവാസ് (ഹിന്ദി), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ , പേടകം എന്നീ ( മലയാളം) സിനിമകളും കൂടാതെ ലീഡര്‍ കെ കരുണാകരനെ കുറിച്ചുള്ള ഡോക്യുമെന്ററി ദി ഡ്രീംസ്‌ ഓഫ് ലീഡാര്‍സ്, കളരിപ്പയറ്റിനെ കുറിച്ച് നാഷണല്‍ ജിയോഗ്രാഫി ചാനലിനു വേണ്ടി ഒരുക്കിയ ജേര്‍ണി ത്രൂ ദ മാസ്റ്റെര്‍സ്, ബലികാക്കകള്‍, ദി എലിഫന്റ് , ഡെന്മാര്‍ക്ക്‌ ടെലിവിഷനുവേണ്ടി തയ്യാറാക്കിയ ഡോക്യുമെന്‍ററി തുടങ്ങിയവയാണ് സംവിധായകന്‍ നന്ദഗോപന്റെ പ്രധാന സൃഷ്ടികള്‍ .പത്രോസിന്റെ പത്തു പ്രമാണങ്ങൾ, മേരി ഹിന്ദുസ്ഥാൻ (ഹിന്ദി) എന്നീ ചിത്രങ്ങൾ നിർമ്മാണത്തിലിരിക്കുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു