ദൂരദർശൻ – ആകാശവാണി കേന്ദ്രങ്ങൾ കാര്യക്ഷമമാക്കണം – മലബാർ ഡെവലപ്മെന്റ് കൗൺസിൽ

കോഴിക്കോട് >> തദ്ദേശസ്വയംഭരണ നിയമസഭ തിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിൽ മലബാറിന്റെ പ്രശ്നങ്ങളും പരിഹാരങ്ങളും കേന്ദ്രസർക്കാർ ഔദ്യോഗിക വാർത്താ സ്ഥാപനങ്ങൾ വഴി ജനങ്ങളേയും, അധികാരികളെയും ഒരുപോലെ എത്തിക്കുന്നതിന് കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിന്റെയും, ആകാശവാണി നിലയത്തിന്റെയും പ്രവർത്തനം വിപുലീകരിച്ച് കാര്യക്ഷമമാക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണി,സെക്രട്ടറി പി. ഐ. അജയൻ, ഖജാൻജി എം.വി.കുഞ്ഞാമു എന്നിവർ ആവശ്യപ്പെട്ടു.

കോഴിക്കോട് ദൂരദർശൻ കേന്ദ്രത്തിൽ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പ്രോഗ്രാം ഡെപ്യൂട്ടി ഡയറക്ടർ, പ്രൊഡ്യൂസർ, സാങ്കേതിക വിദഗ്ധരുടെ ഒഴിവുകളിൽ നിയമനം നടത്തി മലബാറിനോട് നീതി പുലർത്തണമെന്നും, ആകാശവാണിയിൽ അനുയോജ്യ ജീവനക്കാരുടെ കുറവുകൾ നികത്തി നിർത്തലാക്കിയ ഒട്ടനവധി ജനപ്രിയ പരിപാടികൾ പുനരാരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

70 വർഷത്തിലധികമായി മലബാറുകാർക്കും ലക്ഷദീപ് നിവാസികൾക്കും വാർത്തകളും വിനോദങ്ങളും ശ്രോതാക്കളിൽ എത്തിച്ചു കോഴിക്കോട് നിലയം സ്ഥിരപ്രതിഷ്ഠ കൈവരിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വികസന പരിപാടികളും ഔദ്യോഗിക അറിയിപ്പുകളും ശ്രോതാക്കളിലും മലബാറിന്റ ആവശ്യങ്ങൾ അധികാരികളിലും എത്തിക്കാൻ കെ എം ട്രാൻസ്മിറ്ററുകൾക്കു പകരം ഡിജിറ്റൽ റേഡിയോ മോൺഡിയൽ (DRM) സംവിധാനമൊരുക്കി എ. എം നിലയം നിലനിർത്തി കോഴിക്കോട് ആകാശവാണിയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വാർത്ത വിതരണ മന്ത്രിയോടും, പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോടും നിവേദനം വഴി അവർ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു