തൊണ്ടിമ്മലിൽ ‘സർവസ്വതന്ത്ര’ സ്ഥാനാർഥി ?

സ്ഥാനാർഥി തങ്ങളുടേതെന്ന് യു.ഡി.എഫ്. അല്ലെന്ന് സ്ഥാനാർഥി

സ്ഥാനാർഥിയെ നിർത്തിയില്ലെന്ന് ബി.ജെ.പി

എൽ.ഡി.എഫ് ഫണ്ടിലേക്ക്
1000 രൂപ നൽകി ലീഗ് പ്രവർത്തകൻ

മുക്കം >> തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡായ തൊണ്ടിമ്മലിലെ ‘സർവസ്വതന്ത്ര’ സ്ഥാനാർഥിയെ ചൊല്ലിയുള്ള വാഗ്വാദം മുറുകുന്നു. യു.ഡി.എഫിൽ കോൺഗ്രസിന് അനുവദിച്ച സീറ്റാണ് തൊണ്ടിമ്മൽ.

കാലങ്ങളായി സി.പി.എം ജയിക്കുകയും കോൺഗ്രസിനെതിരെ അവിശുദ്ധ ബാന്ധവം ആരോപിക്കപ്പെടുകയും ചെയ്യുന്ന വാർഡു കൂടിയാണ് തൊണ്ടിമ്മൽ. സി.പി.എം സ്ഥാനാർഥി ബീനക്കെതിരെ ‘സർവസ്വതന്ത്ര’യായി ശരണ്യ എത്തിയതോടെ അവിശുദ്ധ ബാന്ധവ ആരോപണം ഇത്തവണയും സജീവമാണ്.

തൊണ്ടിമ്മലിലെ ശരണ്യ എന്ന സ്ഥാനാർഥി തങ്ങളുടേത് തന്നെയെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചു. കോൺഗ്രസിന് അനുവദിച്ച സീറ്റിൽ യു.ഡി.എഫ് സ്വതന്ത്രയെ നിർത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ തെങ്ങും മൂട്ടിൽ കുര്യാച്ചൻ പറഞ്ഞു.
താൻ യു.ഡി.എഫ് സ്ഥാനാർഥിയല്ലെന്ന് ശരണ്യയും അറിയിച്ചു. താൻ യു.ഡി.എഫിൻ്റെ മാത്രം സ്ഥാനാർഥിയല്ലെന്ന് ശരണ്യ. എല്ലാവർക്കുമുള്ള സർവ സ്വതന്ത്ര സ്ഥാനാർഥിയാണ്.അമ്മ കഴിഞ്ഞ വർഷം ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. ഭർത്താവ് കോൺഗ്രസുകാരനും ഭർതൃസഹോദരൻ സി.പി.എമ്മുമാണ്. അതു കൊണ്ട് നാട്ടിലെ സാംസ്ക്കാരിക സംഘടനകളുൾപ്പടെ മുഴുവൻ പേരുടേയും വോട്ടും കിട്ടും. ശരണ്യ പറഞ്ഞു.

എന്നാൽ തൊണ്ടിമ്മലിൽ ബി.ജെ.പിക്ക് സ്ഥാനാർഥിയെ വക്കാത്തതിൽ നടപടി സ്വീകരിച്ച് ബി.ജെ.പി. പതിനൊന്നാം വാർഡ് കമ്മിറ്റിയെ നേതൃത്വം പിരിച്ചുവിട്ടു. തൊണ്ടിമ്മലിൽ ബി.ജെ.പിക്ക് പ്രവർത്തകരുണ്ടായിരിക്കെ സ്ഥാനാർഥിയെ വക്കാത്തതും ഇതിന് നേതൃത്വം കൊടുക്കേണ്ടവർ കോൺഗ്രസുമായി ചേർന്ന് പാർട്ടി നിർദേശം ലംഘിച്ച് മറ്റൊരു സ്ഥാനാർഥിയെ വക്കുകയായിരുന്നു. ഇത് പാർട്ടി നേതൃത്വത്തിൻ്റേയോ മുന്നണി നേതൃത്വത്തിൻ്റേയോ അറിവോടയല്ലന്ന് പറയുന്നു. നിലവിൽ തൊണ്ടിമ്മലിൽ പാർട്ടിക്കോ മുന്നണിക്കോ സ്ഥാനാർഥിയുമില്ല. ബി.ജെ.പിയും എൻ.ഡി.എയും വ്യക്തമാക്കി.

തൊണ്ടിമ്മലിലെ അവിശുദ്ധ കൂട്ടുകെട്ടിൽ മുസ്ലിം ലീഗുകാരൻ്റെ വേറിട്ട പ്രതിഷേധം. മുസ്ലിം യൂത്ത് ലീഗ് മുൻ പഞ്ചായത്ത് പ്രസിഡൻ്റും ദുബൈ കെ.എംസി.സി തിരുവമ്പാടി പഞ്ചായത്ത് മുൻ ഭാരവാഹിയുമായ ഇ.കെ റിസ് വാനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രവർത്തന ഫണ്ടിലേക്ക് 1000 രൂപ നൽകിയത് . ഇതുമായി ബന്ധപ്പെട്ട് തിരുവമ്പാടിയിലെ സോഷ്യൽ മീഡിയകളിലെ ചർച്ചകളിൽ റിസ് വാൻ തൻ്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു