തൊണ്ടയാട് മേൽപാലത്ത് തെറിച്ച് താഴെവീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് >> വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൊണ്ടയാട് മേല്‍പാലത്തില്‍ നിന്ന് തെറിച്ച് താഴേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തലശേരി നെട്ടൂര്‍ ശാന്തിനിവാസില്‍ രമേശന്‍ (56) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. അപകടത്തില്‍ രണ്ടു കാറുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കാറിലുള്ളവരും ചികിത്സയിലാണ്. സംഭവത്തിൽ മെഡിക്കല്‍കോളജ് പോലീസ് മരണത്തില്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും തൊണ്ടയാട് പാലത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു