തെരഞ്ഞെടുപ്പ് പ്രചാരണം: ഇപ്പോൾ അകലം പാലിച്ചാൽ പോളിംഗ്‌ ശതമാനം കൂട്ടാം

കോഴിക്കോട് >> തെരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേയ്ക്ക് കടന്നതോടെ പ്രചാരണത്തിന് ആവേശമായി. കൊവിഡ് വ്യാപനതോത് ജില്ലയിൽ കുറഞ്ഞു വരുന്നത് തെരഞ്ഞെടുപ്പ് സമ്പർക്ക പ്രചാരണത്തിന് സജീവത വർധിപ്പിച്ചിട്ടുണ്ട്. അന്തിമ സ്ഥാനാർത്ഥി പട്ടിക വന്നതോടെ കോഴിക്കോട് നഗരസഭ പരിധിയിൽ 350 പേരാണ് മത്സര രംഗത്തുള്ളത്. എന്നാൽ പല വാർഡിലും ഗൃഹസമ്പർക്കം എന്ന പ്രചാരണ പരിപാടി കൊവിഡ് ആശങ്ക ഉണർത്തുന്നുണ്ട്.

കൃത്യമായ കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഗൃഹ സമ്പർക്ക പ്രചാരണം നടത്തേണ്ടതെന്ന് നിർദ്ദേശം ഉണ്ടങ്കിലും ചില മേഖലകളിൽ അഞ്ചിൽ കൂടുതൽ പേർ ചേർന്നാണ് സ്ഥാനാർത്ഥിക്കൊപ്പം വീടുകയറുന്നത്. ആവേശം കൂടിയതോടെ പലരും വീടിൻ്റെ വരാന്തയിലേക്കും കയറിപ്പറ്റുന്നുണ്ട്. ഇടതുപക്ഷവും എൻ ഡി എ യും യു ഡി എഫ് നേതൃത്വങ്ങൾ കൃത്യമായ പ്രചാരണ പരിപാടിയുമായി മുന്നേറാൻ അണികൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. ചില വാർഡുകളിൽ സ്ഥാനാർത്ഥികൾക്കൊപ്പം കൂടുതൽ പേർ വീടുകയറുന്നതായി ആക്ഷേപമുണ്ട്. കൊവിഡ് വ്യാപനം ഭയന്ന് ചില വീടുകൾ പ്രചാരകരുടെ എണ്ണം നോക്കി മാത്രമാണ് ഗയിറ്റ് തുറക്കുന്നത്.

വോട്ടിങ്ങിന് ഇനി 21 ദിനം കൂടി മുന്നിലുണ്ട്. അതു വരെ കൊവിഡ് ആശങ്ക മുന്നിൽ കണ്ടാണ് പ്രചാരണം മുന്നോട്ട് നയിക്കാൻ നേതാക്കൾ ശ്രമിക്കേണ്ടത്. വ്യാപനതോത് വർധിച്ചു വരുന്ന സാഹചര്യം ഉണ്ടായാൽ അത് വോട്ടർമാരുടെ ശതമാനത്തിൽ കുറവ് വരുത്തും.

നിലവിൽ കോഴിക്കോട് ജില്ലയിൽ ഒരു ആഴ്ച പിന്നിട്ടതിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്നത് പ്രതിദിനം ഏകദേശം 636 കേസുകൾ മാത്രമാണ്. നവംമ്പർ 18 ന് 811 പേർക്ക് പൊസിറ്റീവ് റിപ്പോർട്ട് ചെയ്തതിൽ ഇന്നലെ 24ന് 541 പേർക്ക് മാത്രമാണ്. ഇത് കുറച്ച് കൊണ്ടുവരാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടവർ പ്രചാരണത്തിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു