തിരുവമ്പാടിയിൽ യുഡിഎഫ് സംവിധാനം തകർന്നു; കേരള കോൺഗ്രസ്

മുക്കം >> തിരുവമ്പാടിയിൽ യു ഡി എഫ് സംവിധാനം കാര്യക്ഷമമല്ലെന്നും 
കോൺഗ്രസിലെ ചില നേതാക്കളുടെ ഏകാധിപത്യ നിലപാടുകളാണ് നടപ്പാക്കുന്നതെന്നും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളും ആനക്കാം പൊയിൽ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ഷിനോയി അടക്കാ പാറയും മുക്ക്ത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കാംപൊയിൽ ഡിവിഷനിൽ രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ വന്നത് ഇതിൻറെ ഉദാഹരണമാണെന്നും നേതാക്കൾ പറഞ്ഞു. യുഡിഎഫ് സംസ്ഥാന ജില്ലാ നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണ തെറ്റിച്ചാണ് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥി മത്സരിക്കുന്നത്. 
ധാരണയനുസരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനൽകിയ സീറ്റ് ആയിരുന്നു ഇത്. 

സംസ്ഥാന, ജില്ല യുഡിഎഫ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും
സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതെ യാണ് കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നതെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 
നേരത്തെ പത്രിക നൽകിയ 5 പേരിൽ 
നാലുപേർ പിൻവലിച്ചെങ്കിലും ഒരാൾ മാത്രംപിൻവലിക്കാതെയിരിക്കുകയായിരുന്നു.

ഇത് മാത്രമല്ല കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ തൻറെ പ്രചാരണ ബോർഡുകളും ബാനറുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കുകയാണന്നും നേതാക്കൾ പറഞ്ഞു. പുന്നയ്ക്കൽ, പൊന്നാങ്കയം, പുല്ലൂരാംപാറ , മാവാതുക്കൽ, ആനക്കാംപൊയിൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചഅൻപതോളം 
ബോർഡുകളും നൂറോളം പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. 

ഇത് മൂലം മുപ്പതിനായിരം രൂപയുടെ നഷ്ടം ഇപ്പോൾ തന്നെ ഉണ്ടായിട്ടുണ്ട്. 
സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസിൽ പരാതി നൽകുകയും 
പോലീസ്അന്വേഷിച്ചുവരികയാണന്നും നേതാക്കൾ പറഞ്ഞു. ഒന്നര പതിറ്റാണ്ടിലേറെ കാലമായി മലയോരകർഷകരുടെ അതിജീവന പ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിവരുന്ന താൻ ഗാഡ്ഗിൽ
കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ടെന്നും ജനങ്ങളുടെ ആകെ പിന്തുണയുള്ള തന്നെ ഇങ്ങനെയൊന്നും തളർത്താനാവില്ലന്നും സ്ഥാനാർഥി ഷിനു അടയ്ക്ക പാറ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ അഡ്വ. എ.ടി. രാജു, എൻ.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു