തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയിൽ ഇതുവരെ ലഭിച്ചത് 29 പത്രികകൾ

കോഴിക്കോട് >> തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇതുവരേയായി 29 പത്രികകൾ ലഭിച്ചു.

വടകര മുനിസിപ്പാലിറ്റിയിൽ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാർഡുകളിൽ 27 പത്രികകളുമാണ് ലഭിച്ചത്. ഇതിൽ ഓരോന്ന് വീതം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകൾ ലഭിച്ചിട്ടില്ല.

കൂടുതൽ പത്രിക ലഭിച്ചിട്ടുള്ളത് നന്മണ്ട പഞ്ചായത്തിലാണ്. 17 പത്രികകൾ.
ഈ മാസം 19 വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുക. 20 ന് സൂക്ഷ്മ പരിശോധന നടക്കും.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു