ജാഗ്രത; ഗതാഗത തടസം : രണ്ട് ആനക്കൂട്ടത്തെയും കൊമ്പനെയും വിരട്ടിയോടിക്കാൻ 135 പേർ

കാസർക്കോട് >> കാട്ടാന ശല്യത്തെ തുടർന്ന് ആനക്കൂട്ടാളെ വിരട്ടാൻ കർമ്മ പദ്ധതി. മുളിയാറിൽ ഉന്നതതലയോഗം ചേർന്നു. ആനകളെ തുരത്തുമ്പോൾ ജനങ്ങൾ ജാഗത പാലിക്കണം. വനാതിർത്തിയോട് ചേർന്ന് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടാനകളെ കർണാടകവനത്തിലേക്ക് തിരിച്ചു വിടുന്നതിന് നടപടി സ്വീകരിച്ചു.

ആനകളെ തുരത്തുമ്പോൾ ഡിസംബർ 12 വരെ ഗതാഗത തടസ്സത്തിനു സാധ്യത യുണ്ടെന്നും സുരക്ഷ മുൻ നിർത്തി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാകളക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. ഇതിനായി വനം വകുപ്പ് ആവിഷ്ക്കരിച്ച കർമപദ്ധതി യോഗം ചർച്ച ചെയ്തു.

മുളിയാറിൽ ഏഴ് ആനകളുടെ കൂട്ടവും അഡൂരിൽ ആറ് ആനകളുടെ കൂട്ടവും ഒരു ഒറ്റയാനുമാണ് താവളം ഉറപ്പിച്ചിട്ടുള്ളത്. ഇത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 135 തൊഴിലാളികളെ ഉപയോഗിച്ച് 21 ദിവസത്തിനകം ആനകളെ കർണാടക വനത്തിലേക്ക് തുരത്തും. ഈ സമയത്ത് കാട്ടാനകൾ റോഡിലിറങ്ങുന്ന സാഹചര്യമുണ്ടാകാം. ഇതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. നാല് കാട്ടാനകളെ ഇതിനകം കർണാടക വനത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് ഡി എഫ്ഒ പറഞ്ഞു.

മുളിയാർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു വിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്തര മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ( മുഖ്യവനപാലകൻ) ഡി കെ വിനോദ് കുമാർ , ഡി വിഷണൽ ഫോറസ്റ്റ് ഓഫീസർ പി കെ അനൂപ് കുമാർ റേയ്ഞ്ച് ഓഫീസർ എൻ. അനിൽകുമാർ സർക്കിൾ ഇൻസ്പെക്ടർ വിശ്വംഭരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു