ചെലവ് മുറുക്കി സ്ഥാനാർഥികൾ; പ്രചാരണത്തിന് വേഗതകുറഞ്ഞു

ഡിജിറ്റലിൽ പിടിമുറുക്കി പ്രചരണം

കോഴിക്കോട് >> തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവാക്കാവുന്ന തുകയിൽ നിയന്ത്രണങ്ങൾ വന്നതോടെ പ്രചാരണം എഫ് ബി, വാട്സാപ് , ഇൻസ്റ്റ ഗ്രാം വഴിയായി. ഒപ്പം ഡിജിറ്റൽ ന്യൂസ് മീഡിയ സജീവമായതോടെ അൽപ്പം ആശ്വാസമായി സ്ഥാനാർത്ഥികൾ.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്തണമെന്നത് പ്രചരണത്തിന് അൽപ്പം മങ്ങലുണ്ട്. ഓരോ സ്ഥാനാർഥിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുക വളരെ കുറവാണെന്നാണ് രഹസ്യമായും പരസ്യമായും വിവിധ രാഷ്ട്രീയ പാർട്ടികൾ പരിഭവം പറയുന്നത്.

പഞ്ചായത്ത് മുതൽ കോർപറേഷൻ വരെ സ്ഥാനാർഥികൾക്ക് ചെലവഴിക്കാവുന്ന തുകയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളാണ് തങ്ങൾക്ക് ചെലവഴിക്കാവുന്ന തുക വളരെ കുറഞ്ഞുപോയതായി പരാതി പറയുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടമനുസരിച്ച് പഞ്ചായത്തിൽ ഒരു സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 25,000 രൂപയാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ പഞ്ചായത്ത് മെമ്പർക്ക് ലഭിക്കുന്ന ഓണറേറിയം 7,000 രൂപയാണ്.

ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 75,000 ആണ്. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിക്ക് 1,50,000 രൂപയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവാക്കാവുന്ന തുക. കോർപറേഷനിലും 1,50,000 ആണ് ചെലവാക്കാവുന്ന ഏറ്റവും ഉയർന്ന തുക.

നാമനിർദേശം ചെയ്യപ്പെട്ട തിയതി മുതൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന തിയതി വരെ ചെലവാക്കാവുന്ന തുകയാണിത്. ഫലം വന്ന് 30 ദിവസത്തിനകം കണക്ക് നൽകണം. ഈ നിയന്ത്രണങ്ങളിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു