ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു

കോഴിക്കോട് >> സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്‌സിറ്റി ജനറല്‍ സെകട്ടറിയുമായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അന്തരിച്ചു. പട്ടിക്കാട് ജാമിഅ ജാമിഅ നൂരിയ്യ ട്രഷറര്‍ കൂടിയായിരുന്നു.
83 വയസായിരുന്നു. മയ്യിത്ത് തിങ്കളാഴ്ച രാവിലെ 8.30ന് പാലത്തറ ജുമാമസ്ജിദില്‍ ഖബറടക്കും.

സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു കുഞ്ഞാപ്പു ഹാജി. 1971 മുതല്‍ പുലിക്കോട് മഹല്ല് സദനത്തുല്‍ ഇസ്‌ലാം സംഘം പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു. 1977 ല്‍ എസ്.എം.എഫ് രൂപീകരിച്ചതു മുതല്‍ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പദവും അലങ്കരിച്ചു. വളവന്നൂര്‍ ബാഫഖി യതീംഖാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.

മലപ്പുറം ചെമ്മങ്കടവ് സ്വദേശി പറവത്ത് മറിയുമ്മ ഹജ്ജുമ്മയാണ് കുഞ്ഞാപ്പു ഹാജിയുടെ പ്രിയതമ. മക്കള്‍: മുഹമ്മദ് സലീം, അബ്ദുള്‍ നാസര്‍, ഖാലിദ്, ഹംസത്ത്, ജാഫര്‍, അബ്ദുല്ല ഉമറുല്‍ ഫാറൂഖ്, സിറാജ്, മുംതാസ്, ഫാത്തിമ, റൈഹാനത്ത്, സൗദ, സുമയ്യ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു