ഗുരുവരാശ്രമ ശതാബ്ദി: പുസ്തകം കൈമാറി

കോഴിക്കോട് >> എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നേതാക്കൾ ആർഎസ്എസ് സംസ്ഥാന കാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്ററെ സന്ദർശിച്ചു. ശ്രീനാരായണ ഗുരുദേവൻ്റെ ശിഷ്യനായ ദിവ്യശ്രീ ചൈതന്യ സ്വാമികൾ സ്ഥാപിച്ച വെസ്റ്റ്ഹിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് ചൈതന്യ സ്വാമികളുടെ ജീവിതവും ദർശനവും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായായിരുന്നു കോഴിക്കോട് യൂണിയൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിച്ചത്.

സച്ചിദാനന്ദ സ്വാമികൾ രചിച്ച ചൈതന്യ സ്വാമികളുടെ ജീവചരിത്രം യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം ഗോപാലൻകുട്ടി മാസ്റ്റർക്ക് നൽകി. യൂണിയൻ  സെക്രട്ടറി സുധീഷ് കേശവപുരി യൂണിയൻ കൗൺസിലർ എം.മുരളീധരൻ എന്നിവർ സംബന്ധിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു