പൊലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട്: ഉള്ള്യേരി മലബാര്‍ മെഡിക്കല്‍കോളജില്‍ (എംഎംസി) പ്രവേശിപ്പിച്ച
കോവിഡ് രോഗിയായ 35 കാരിയെ ആശുപത്രിയില്‍ പീഡിപ്പിക്കാന്‍ ശ്രമം. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാത്രിയാണ് സംഭവം. പിപിഇ കിറ്റ് ധരിച്ചെത്തിയ ആശുപത്രി ജീവനക്കാരന് നാലാംനിലയിലേക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കൊണ്ടുപോവുകയും അതിക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്ന് പറയുന്നു. പരാതിയിൽ അത്തോളി പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതി എംഎംസിയില്‍ പ്രവേശിച്ചത്. ഡയബറ്റിക് അസുഖമുള്ളതിനാലായിരുന്നു ഹോംക്വാറന്റൈനില്‍ കഴിയാതെ ആശുപത്രിയിലേക്ക് മാറിയത്.
തിങ്കളാഴ്ചയാണ് പരാതി ലഭിച്ചതെന്ന് അത്തോളി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് റൂറൽ എസ്.പി, മറ്റ് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി. തുടർ നടപടി ആരംഭിച്ചിട്ടുണ്ട്.